സമുദ്രത്തിന് Ghost gear ന്റെ ഭീഷണി ചെറുതല്ല !




കരയിലെ പ്ലാസ്റ്റിക്കിന്റെ വർദ്ധിച്ച സാന്നിധ്യം കടലിലും  അതിന്റെ തോത് കൂടാൻ അവസരം ഒരുക്കുകയാണ്.

 

പാക്കേജിംഗ്,ഗതാഗതം,തുണിത്തരങ്ങൾ,വിനോദസഞ്ചാരം, ഷിപ്പിംഗ്,മത്സ്യബന്ധനം,മത്സ്യ കൃഷി എന്നിവയിൽ ഏർപ്പെട്ടി രിക്കുന്ന കര-കടൽ അധിഷ്ഠിത വ്യവസായങ്ങൾ കടൽ മലിനീകരണം വർധിപ്പിക്കാൻ ഉത്തരവാദികളാണ്.ഇവയിൽ മത്സ്യ ബന്ധന മേഖലയും ഗണ്യമായ സംഭാവന നൽകുന്നു.

 

മത്സ്യ ബന്ധനത്തിൽ പ്ലാസ്റ്റിക്കുകൾ വിവിധ ആവശ്യങ്ങൾ ക്കായി ഉപയോഗിക്കുന്നുണ്ട്.പാത്രങ്ങളുടെ നിർമ്മാണം, പരിപാലനം,പെയിന്റ് നിർമ്മാണം,തുരിമ്പിനെതിരെ ഉപയോഗി ക്കുന്ന ചികിത്സകൾ(antifouling paint),മത്സ്യബന്ധന വലകൾ, കെണികൾ,ഫ്ലോട്ടുകൾ,ചൂണ്ട,കയറുകൾ,നൈലോൺ ലൈനുകൾ,മീൻ പെട്ടികൾ എന്നിവ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിപ്പിച്ചു.

 

അപര്യാപ്തമായ മാലിന്യ സംസ്കരണ രീതികൾ പ്രശ്നം കൂടു തൽ വഷളാക്കുകയാണ്.വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യ ബന്ധനം കടൽ മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് രണ്ട് മാർഗ ങ്ങൾ വഴി.അടുക്കള മാലിന്യം(Galley waste),മത്സ്യ ബന്ധന ഉപ കരണങ്ങൾ(abandonment,loss or discard of fishing gear, ALDFG) വലിച്ചെറിയൽ/Derelict fishing gear(DFG).

 

പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാ തങ്ങൾ,ആവാസ വ്യവസ്ഥകൾ,സമുദ്ര ജീവികൾ,ആവാസ വ്യവസ്ഥയുടെ സേവനങ്ങൾ,നാവിഗേഷൻ,മീൻ പിടുത്തം, വിനോദസഞ്ചാരം തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങൾ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാ തങ്ങൾ ഉണ്ടാക്കുന്നതിൽ കുപ്രസിദ്ധമാണ്.

 

ഇന്ത്യയിൽ മൾട്ടി-ഗിയർ മത്സ്യബന്ധനങ്ങൾ സജീവമാണ്.1500 തുറമുഖങ്ങൾ/ഫിഷ് ലാൻഡിംഗ് സൈറ്റുകളും 2022 ലെ കണ ക്കനുസരിച്ച് 2.52 ലക്ഷം മത്സ്യബന്ധന യാനങ്ങളുണ്ട്.മത്സ്യ ബന്ധനത്തിൽ ആഗോളമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സമുദ്ര വ്യവസായത്തിൽ 5–6 ലക്ഷം മത്സ്യബന്ധന ഉപകരണ ങ്ങൾ ഉപയോഗിക്കുന്നു.കടൽ തീരത്തെ മാലിന്യങ്ങളെക്കു റിച്ചുള്ള പഠനങ്ങൾ ഇന്ത്യൻ തീരത്തെ മാലിന്യത്തിന്റെ പ്രാഥ മിക ഉറവിടം മത്സ്യബന്ധനമാണെന്ന് കണ്ടു.സമുദ്ര അവശി ഷ്ടങ്ങളിലേക്കുള്ള മത്സ്യബന്ധന മേഖലയുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയിൽ ലഭ്യമല്ല.

 

അറബിക്കടലിനോട് അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ തെക്ക്- പടിഞ്ഞാറൻ സംസ്ഥാനമായ കേരളം,രാജ്യത്തെ സമുദ്ര മത്സ്യ ഉൽപ്പാദനത്തിൽ മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ്. പലതരം മത്സ്യബന്ധന രീതികളും ഗിയറുകളും ഉപയോഗിച്ച് തീരപ്രദേശ ത്തുടനീളം മത്സ്യബന്ധനം നടത്തുന്നു.ആഗോള തലത്തിൽ ഉപയോഗിക്കുന്ന മിക്കവാറും പ്രധാന മത്സ്യബന്ധന വിദ്യകളും കേരളത്തിൽ പ്രയോഗിക്കുന്നുണ്ട്,ട്രോളുകൾ,സീനുകൾ,ഗിൽ നെറ്റ്, ട്രാമൽ വലകൾ എന്നിവ ഏറ്റവും പ്രധാനപ്പെട്ടവയാണ്.

 

30% സമുദ്രവും അധിക ചൂഷണത്തിന് വിധേയമാണ്. ഓരോ വർഷവും 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലെത്തു ന്നു.ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളുടെ സാന്നി ധ്യവും പ്രധാന വിഷയമാണ്.അതിന്10% പങ്കാളിത്തമുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.Ghost gear എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment