നേരം ഇരുട്ടി വെളുത്തപ്പോൾ കൺമുന്നിലെ ആൽമരം കാണാനില്ല; നാട്ടുകാർ പോലീസിൽ പരാതി നൽകി




നേരം ഇരുട്ടി വെളുത്തപ്പോൾ മുന്നിൽ തലയുയർത്തി നിന്നിരുന്ന ആൽമരം കാണാനില്ല. എന്നും തണലേകി ശുദ്ധവായു നൽകി വന്നിരുന്ന വലിയ ആൽമരം otta ദിവസം കൊണ്ട് നേരം ഇരുട്ടി വെളുത്തപ്പോൾ കാണാതായതിനെ തുടർന്ന് പോലീസിൽ പരാറ്റിജി നൽകിയിരിക്കുകയാണ്. ബം​ഗളൂരുവിലെ വൈറ്റ്ഫീൽഡിലെ താമസക്കാരാണ് പരാതിയുമായി എത്തിയത്. 


100 വർഷം പ്രായമുള്ള ആൽമരമമാണ് ഇരുട്ടിന്റെ മറവിൽ മുറിച്ച് മാറ്റിയത്. വെള്ളിയാഴ്ചയാണ് ആൽമരം കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മരം മുറിച്ച് കൊണ്ടുപോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തി. ഒടുവിൽ മരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മരം കാണാതായത് എങ്ങനെയാണെന്നതിനെ കുറിച്ച് കൃത്യമായി അറിയില്ലെങ്കിലും നാട്ടുകാർക്കിടയിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ട്.


മരം വനം വകുപ്പ് ഉദ്യോ​ഗസ്ഥർ മുറിച്ചതായിരിക്കമെന്നാണ് നാട്ടുകാരിൽ ഒരുകൂട്ടരുടെ വാദം. എന്നാൽ തൊട്ടടുത്ത കടക്കാരനാണ് മരം കാണാതായതിന് പുറകിലെന്ന് മറ്റ് ചിലർ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൈറ്റ്ഫീൽഡ് പോലീസ് പറഞ്ഞു.   


യാതൊരു വിധ സുരക്ഷാ  ഭീഷണിയും ഇല്ലാതിരുന്ന മരമാണ് മുറിച്ച് മാറ്റിയിരിക്കുന്നത്.  100 വർഷത്തോളമായി തലയുയർത്തി നിൽക്കുന്ന ഒരു മരം മുറിച്ച് മാറ്റിയത് ഏത് വികസനത്തിന്റെ പേരിലായാലും അംഗീകരികരിക്കാനാവില്ല. ഓരോ മരവും നൽകുന്ന തണലും ശുദ്ധ  വായുവും വിലയിട്ട്  അളക്കാനും സാധിക്കില്ല. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment