കോവിഡ് പ്രതിദിനം രാജ്യത്ത് സൃഷ്ടിക്കുന്നത് 146 ടണ്‍ ബയോ മെഡിക്കല്‍ മാലിന്യം




രോഗനിര്‍ണയ പ്രവര്‍ത്തനങ്ങളും കോവിഡ് -19 രോഗികളുടെ ചികിത്സയും മൂലം രാജ്യത്ത് പ്രതിദിനം 146 ടണ്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നുന്നതെന്ന് റിപ്പോർട്ട്. ഇക്കാര്യം പരിസ്ഥിതി മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്.


പാര്‍ലമെന്റിന്റെ ഉപരിസഭയിലെ ചോദ്യത്തിന് മറുപടിയായി പരിസ്ഥിതി മന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം, രോഗനിര്‍ണയം മൂലം രാജ്യത്ത് പ്രതിദിനം ഏകദേശം 146 ടണ്‍ ബിഎംഡബ്ല്യു വര്‍ദ്ധിക്കുന്നു എന്നാണ്. സിപിസിബിയുടെ കണക്കനുസരിച്ച്‌ 2019 ല്‍ രാജ്യത്ത് പ്രതിദിനം 616 ടണ്‍ ബയോ മെഡിക്കല്‍ വേസ്റ്റ് (ബിഎംഡബ്ല്യു) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.


കോവിഡ് -19 മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി പുറന്തള്ളുന്നത് ഉറപ്പാക്കുന്നതിന്, സംസ്കരണ സമയത്ത് ഉല്‍‌പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി സി‌പി‌സി‌ബി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment