20 ലക്ഷം കോടി പാക്കേജിൽ ഇന്ത്യൻ പരിസ്ഥിതി ലോകം വിസ്മൃതിയിലാണ്.




ഇടവേളകളെ കുറച്ചുകൊണ്ട് പുതിയ നൂറ്റാണ്ടില്‍ എത്തിയ മൂന്നാമത് (കൊറോണ) സൂക്ഷ്മ ജീവികളുടെ ആക്രമണ വ്യാപ്തി ആരെയും ഭീതി പെടുത്തുന്നതാണ്. ശാസ്ത്ര പുരോഗതിയുടെ മുന്നേറ്റത്തെ പിന്നിലാക്കുവാന്‍ സൂക്ഷ്മ ജീവികള്‍ക്കുള്ള ശക്തി തുടരുമ്പോൾ,അതിനെ വെല്ലുവിളിയായി കാണുവാൻ ബാധ്യസ്ഥതയുണ്ട്. കോവിട് രോഗ ബാധ ശാസ്ത്രത്തിന്‍റെ പകര്‍ച്ച വ്യാധികള്‍ക്കും അവശ്യ സേവനത്തി ലുമുള്ള  മുന്‍ഗണകളെ തിരിച്ചു കൊണ്ടു വരണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. സാങ്കേതിക വിദ്യയെ പരാമവധി ഉപയോഗിച്ച് , പ്രകൃതി വിഭവങ്ങള്‍ കവരുവാന്‍ ശ്രമിക്കുന്നതിനു പകരം,നിയന്ത്രണങ്ങളും ഉത്തരവാദിത്വ ബോധമുള്ള നിലപാടുകളും ഉണ്ടാകേണ്ടതുണ്ട്.


മാര്‍ച്ച്‌ 24 നാരംഭിച്ച കര്‍ഫ്യൂ മൂന്നാം മാസവും തുടരുമ്പോള്‍ രാജ്യം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജുകളെ ഭരണ കക്ഷികള്‍ ആഘോഷവും  മറ്റുള്ളവര്‍ വിമര്‍ശിക്കുവാനും മുതിര്‍ന്നു.നിയോ കൊറോണ പോലെയുള്ള വൈറല്‍ രോഗങ്ങള്‍ ഉണ്ടാകുവാന്‍ കാരണം പ്രകൃതിയുടെ സംതുലനത്തില്‍ ഉണ്ടായ പാളീച്ചയാണെന്ന്‍ ലോക രാജ്യങ്ങള്‍ അംഗീകരിച്ചു.പാരീസ് പരിസ്ഥിതി സമ്മേളനത്തിന്‍റെ ഭാഗമായി യുറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ GDPയുടെ 2% തുക പരിസ്ഥിതി സംരക്ഷണത്തിനു മാറ്റി വെക്കുന്നു.ഏകദേശം 600 കോടി ഡോളര്‍(45000 കോടി)പ്രതി വര്‍ഷം കാടുകളും നദികളും ചതുപ്പും ഒക്കെ ആരോഗ്യകരമായി നില നിര്‍ത്തുവാന്‍ കണ്ടെത്തുകയാണ്.


ലോക രാജ്യങ്ങളിൽ വെച്ച് ഏറ്റവും അധികം പരിസ്ഥിതി ദുരന്തം നേരിടുന്ന(മരണ സംഖ്യയിലും മറ്റും), പ്രതി വര്‍ഷം ഒരു ലക്ഷം കോടി വരെ സാമ്പത്തിക തിരിച്ചടി അനുഭവിക്കുന്ന ഇന്ത്യ , 2024 ഓടെ 2 ലക്ഷം കോടി ഡോളര്‍ പണം മുടക്കിയാല്‍ മാത്രമേ പ്രകൃതിയില്‍ ഉണ്ടായ തിരിച്ചടി പരിഹരിക്കുവാന്‍ കഴിയൂ എന്ന് അന്തര്‍ദേശിയ പരിസ്ഥിതി സമ്മേളനത്തില്‍ അഭിപ്രായം ഉണ്ടായി.അത്തരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുവാന്‍ ഇന്ത്യ ഇന്നും മടിച്ചു നില്‍ക്കുന്നു എന്ന് തെളിയിക്കുന്നതാണ് കൊവിഡ കാല പാക്കേജുകള്‍.


രാജ്യത്തെ നിബിഡ വന മേഖലകള്‍ ദിനം പ്രതി കുറഞ്ഞു വരുമ്പോഴും കാടുകള്‍ വര്‍ധിക്കുന്നു എന്ന് ഊറ്റം കൊള്ളുവാന്‍ കേരളം അടങ്ങിയ സംസ്ഥാനങ്ങള്‍ മടിക്കുന്നില്ല.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാര്‍ മുതല്‍ കര്‍ണാടക വരെയുള്ള സംസ്ഥാനങ്ങളിലും വന മേഖലയില്‍ നടക്കുന്ന ഖനനങ്ങള്‍ ആദിമ വാസികള്‍ക്കും പ്രകൃതിക്കും ഒരു പോലെ ഭീഷണിയാണ്.പ്രസ്തുത സ്ഥിതി വര്‍ദ്ധിപ്പി ക്കുവാന്‍ മാത്രമേ ഖനന രംഗത്തെ സ്വകാര്യ വല്‍ക്കരണം സഹായിക്കൂ.കല്‍ക്കാരി ഖനത്തിലേക്ക് സ്വകര്യ സ്ഥാപനങ്ങള്‍ എത്തുന്നതോടെ ഛത്തീസ്ഗഡ്‌,ജാര്‍ഖണ്ഡ്, ആന്ധ്ര,തെലുങ്കാന മുതലായ മേഖലകളിലെ ആദിമവാസികള്‍ അധികമായി ബുദ്ധി മുട്ടേണ്ടി വരും.അവിടങ്ങളിലെ കാടുകള്‍ കൂടുതല്‍ വെട്ടി വെളിപിക്കുവാന്‍ പുതിയ അവസരങ്ങൾ ഒരുങ്ങുകയാണ്.


കര്‍ഫ്യൂ കാലത്തു തന്നെ വന-വന്യ ജീവി സംരക്ഷണ വിധക്ത സമിതികളെ പ്രവര്‍ത്തന രഹിതമാക്കിയും പരിശോധനകള്‍ ഒഴിവാക്കിയും191 പ്രോജക്റ്റുകള്‍ ആരംഭിക്കുവാന്‍ വനം-പരിസ്ഥിതി-കാലാവസ്ഥ മന്ത്രാലയം തീരുമാന മെടുത്തിരുന്നു. ആസാം,മധ്യപ്രദേശ്,ഒറിയ തുടങ്ങി പശ്ചിമഘട്ടത്തില്‍ 36 പദ്ധതികളും തുടങ്ങുവാൻ ധാരണയായി.ഒരു പദ്ധതി അനുവദിക്കുവാനായി 10 മിനിട്ട് വീതം മാത്രം സമയം മാറ്റിവെച്ചു നടത്തിയ ശ്രമങ്ങള്‍,രാജ്യത്തെ അവശേഷിക്കുന്ന പച്ചപ്പുകളെ തകര്‍ക്കുവാനേ ഉപകരിക്കൂ.


20 ലക്ഷം കോടിയുടെ വിവിധ പദ്ധതികളില്‍ ആദിമ വാസികളുമായി (കാടുകളുമായി) ബന്ധപെട്ടത് 6000 കോടി മാത്രാണ്.അതുതന്നെ അത്തരക്കാര്‍ക്ക് തൊഴില്‍ അധികമായി അനുവദിക്കുക ലക്‌ഷ്യം വെച്ചാണ് എന്ന് പറയുന്നു. ഹിമാലയന്‍ നിരകള്‍, സുന്ദര്‍ബന്ദ്, ആരവല്ലി, മധ്യ ഇന്ത്യന്‍ കാടുകളും ഗംഗ മുതല്‍ യമുനയും പഞ്ച നദികളും ബ്രമ്മപുത്രയും നര്‍മ്മദ,തുംഗ ഭദ്ര,കൃഷണ,കാവേരി എന്നിവയുടെ ദുരവസ്ഥകള്‍ പരിഹരിക്കുവാന്‍ സമീപനങ്ങൾ ഉണ്ടായിട്ടില്ല. പകരം വമ്പിച്ച സ്വകാര്യ വല്‍ക്കരണം പ്രകൃതിക്കു മുകളില്‍ വലിയ തോതില്‍ ആഘാതങ്ങള്‍ ഉണ്ടാക്കുവാന്‍ അവസരങ്ങള്‍ തുറക്കുയാണ്.


കല്‍ക്കരി ഖനനം ഉണ്ടാക്കുന്ന പരിസ്ഥിതിതിക പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി, കല്‍ക്കരി ഉപയോഗം കുറച്ചു കൊണ്ടിരിക്കുന്ന യുറോപ്യന്‍ രാജ്യങ്ങളുടെ പാതയിലേക്ക് ചൈനയും എത്തി തുടങ്ങി.വൈദ്യുതി ഉത്‌പാദനത്തിനായി കല്‍ക്കരി ഉപയോഗിക്കുന്നതിനു പകരം മറ്റ് ഊര്‍ജ്ജ ശ്രോതസുകള്‍ കണ്ടെത്തുവാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ മിക്ക രാജ്യങ്ങളും തീരുമാനിച്ചു കഴിഞ്ഞു.ഈ അവസരത്തില്‍ കല്‍ക്കരി ഖനനം സ്വാകര്യ മേഖലയില്‍ നടപ്പിലാക്കുവാനായി ഇന്ത്യന്‍ സര്‍ക്കാര്‍ കൈ കൊണ്ട തീരുമാനം ലോക പരിസ്ഥിതി രംഗത്തെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമാണ്.


കൊറോണ വൈറസ്സ് ബാധക്കൊപ്പം കുരങ്ങ് പനിയും ചിക്കന്‍ ഗുനിയയും മറ്റു രോഗങ്ങളും നാടിനെ ബാധിക്കുന്നത് പരിസ്ഥിതി രംഗത്തുണ്ടായ തകര്‍ച്ചയുടെ പരിണിത ഫലമായിട്ടാണ്.അത്തരം പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുവാന്‍ കഴിയും വിധം നാടിനെ സജ്ജമാക്കുവാന്‍ വേണ്ട നടപടികള്‍ ഒന്നും കൊവിദ് പ്രതിരോധ സാമ്പത്തിക സഹായ പദ്ധതികളില്‍ കാണുവാന്‍ കഴിയുന്നില്ല. ഖനന രംഗത്ത്‌ അനുവദിക്കുന്ന സ്വകാര്യ സാനിധ്യം പരിസ്ഥിതി രംഗത്ത് കൂടുതല്‍ ദുരിതങ്ങള്‍ വരുത്തി വെക്കുന്നതാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment