മഞ്ഞക്കെണി തയ്യാറാക്കാം




കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയാണ് കീടരോഗബാധകൾ. രോഗബാധയിൽ നിന്ന് കാർഷികവിളകൾ സംരക്ഷിക്കാൻ രാസകീടനാശിനികളെ ആശ്രയിക്കുകയാണ് പലപ്പോഴും കർഷകർ ചെയ്യാറുള്ളത്. എന്നാൽ അൽപ്പം സമയവും അധ്വാനവും പ്രയോഗിച്ചാൽ, മണ്ണിനും മനുഷ്യനും ദോഷമില്ലാത്ത കീടനിയന്ത്രണ മാർഗ്ഗങ്ങൾ  നമുക്ക് തന്നെ സ്വന്തമായി നിർമ്മിക്കാവുന്നതേ ഉള്ളൂ. അത്തരം ജൈവകീടനിയന്ത്രണ മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയാണ് ഗ്രീൻ റിപ്പോർട്ടർ അഗ്രി റിപ്പോർട്ട് എന്ന  ഈ പംക്തിയിലൂടെ. 

വെള്ളരിവർഗ്ഗ പച്ചക്കറികൾ, വഴുതനവർഗ്ഗ ചെടികൾ, വെണ്ട, മരച്ചീനി എന്നിവയിൽ വൈറസ് രോഗങ്ങൾ പരത്തുന്ന വെള്ളീച്ച, മുഞ്ഞ, ഈച്ചകൾ എന്നിവയെ കുടുക്കാൻ ഉപയോഗിക്കുന്ന മഞ്ഞക്കെണി എങ്ങനെ തയ്യാർ ചെയ്യാം എന്ന് നോക്കാം. 

ഇടത്തരം വലിപ്പമുള്ള ടിന്നുകളിൽ മഞ്ഞ നിറത്തിലുള്ള ചായം പൂശി ഉണങ്ങിയതിന് ശേഷം അതിൽ ആവണക്കെണ്ണ പുരട്ടുക. ഇവ കമ്പുകളിൽ ഉറപ്പിച്ച് കൃഷിയിടത്തിൽ അവിടവിടെയായി സ്ഥാപിക്കാം. മഞ്ഞ നിറത്തിൽ ആകൃഷ്ടരായി വരുന്ന കീടങ്ങൾ കെണിയിൽ പെടുകയും ആവണക്കെണ്ണയിൽ ഒട്ടിപ്പിടിച്ച് ചത്തുപോകുകയും ചെയ്യും. മഞ്ഞ ടിന്നിന് പകരം കടലാസോ ഷീറ്റോ ഉപയോഗിക്കാവുന്നതാണ്. 

കടപ്പാട് : കൃഷിവിജ്ഞാൻ കേന്ദ്രം, കൊല്ലം. 

നിങ്ങൾക്കും ഒരു ജൈവ കാർഷിക അറിവ് പങ്കുവെക്കാനുണ്ടെങ്കിൽ അഗ്രി റിപ്പോർട്ടിലേക്ക് അയക്കുക.      E-Mail : greenreporterkerala@gmail.com

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment