ലോക പരിസ്ഥിതി പ്രവർത്തന സൂചികയിൽ ഇന്ത്യക്ക് പുറകിൽ ആരുമില്ലാത്ത സ്ഥിതിയിൽ




പരിസ്ഥിതി ദുരന്തങ്ങൾ പരമാവധി കുറച്ചു നിർത്തുവാൻ ആവശ്യമായി നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 180 മാത്രമാണ് എന്ന് ലോക പരിസ്ഥിതി പ്രവർത്തന സൂചിക കാണിക്കുന്നു.(environmental performance index).കാലാവസ്ഥാ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നതിൽ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലാണ്.അധികം മരണവും വലിയ സാമ്പത്തിക ബാധ്യതയുമാണ് നാട് നേരിടുന്നത്.അന്തരീക്ഷ ഊഷ്മാ വിലെ ഉയർച്ച ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടാക്കുന്ന വിഷയങ്ങൾ ബംഗാൾ തീരം മുതൽ കേരളത്തിലും മറാട്ടയിലും പ്രതികൂലമാണ്.തീരങ്ങൾ കടലെടുക്കുമ്പോൾ പശ്ചിമഘട്ടവും പൂർവ്വഘട്ടവും സത്പുര,ആരവല്ലി നിരകളും സുന്ദർബാനും ഹിമാലയവും തകർച്ചയുടെ വക്കിലാണ്എന്ന് കാണാം.ഈ സാഹചര്യത്തിലും പ്രകൃതിയെ സംരക്ഷിക്കുവാനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളിൽ പാകിസ്ഥനെയും ബംഗ്ലാ ദേശിനെയും ശ്രീലങ്കയേയുംകാൾ ഇന്ത്യ പിന്നോക്കമാണ്.

2002  മുതൽ ലോക സാമ്പത്തിക ഫോറം നേതൃത്വം കൊടുത്തു കൊണ്ട് രണ്ടു വർഷത്തിലൊരിക്കൽ  Environmental performance index രേഖകൾ പുറത്തു വിടുന്നുണ്ട്പരിസ്ഥിതിയുടെ ആരോഗ്യാ വസ്ഥ, അതിനെ പോഷിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ,വായൂ-ജലം എന്നിവ യുടെ ഗുണനിലവാരം,മലിനജലം ശുദ്ധീകരിക്കൽ,ജല ശ്രോതസു കൾ,തീരങ്ങൾ-മലകൾ സംരക്ഷണം,പരിസ്ഥിതി രംഗത്തെ ഹരിത ബദലുകൾ തുടങ്ങിയ 40 രംഗത്തെ പ്രവർത്തനങ്ങളെ പരിഗണച്ചാണ് പരിസ്ഥിതി പ്രവത്തന സൂചികയുടെ മാർക്ക് തീരുമാനിക്കുക.ഈ പ്രാവശ്യത്തെ സൂചികയിൽ രാജ്യത്തിന്റെ സ്ഥാനം ഏറ്റവും അവസാനത്തേതാണ്(180 ആം സ്ഥാനം).


77.9 പോയിനറ്റ്‌കൾ വാങ്ങി ഡെൻമാർക്ക്‌ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതും ഫിൻലൻഡ്‌,മാൾട്ടാ എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങൾ സ്വന്തമാക്കി.ഇന്ത്യക്ക് ലഭിച്ചത് 18 മാർക്ക് മാത്രം.ശ്രീലങ്കക്ക് 34.7, പാകിസ്താന് 24.6, ബംഗ്ളദേശിന് 23.1 എന്നിങ്ങനെയാണ് മാർക്കു കൾ.2020 ൽ 168 ആമത് സ്ഥാനം ഉണ്ടായ നമ്മുടെ രാജ്യം  ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പു കുത്തിയത് അവിചാരിതമല്ല.

ലോക കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പ്രതിരോ ധിക്കുവാൻ 2015 ൽ ഐക്യരാഷ്ട സഭയിൽ 193 ചേർന്നാരംഭിച്ച താണ് സുസ്ഥിര വികസന പദ്ധതികൾ എന്ന് വിളിക്കുന്ന Sustainable Development programmee.ഇവിടെ നിരക്ഷരത മുതൽ പട്ടിണിയും തൊഴിൽ രാഹിത്യവും പരിഹരിച്ച് ഹരിത വാതക നിയ ന്ത്രണം, നിർമ്മാണത്തിലും ആസൂത്രണത്തിലും മുതലായ 17  മാർഗ്ഗങ്ങളി ലൂടെ പരമാവധി പ്രകൃതി വിഭവ ങ്ങളെ വിധക്തമായി ഉപയോഗി ക്കണം എന്നായിരുന്നു ലക്ഷ്യം.ഈ ലക്ഷ്യങ്ങൾ 2030 കൊണ്ട് നേടിയെടുക്കണം.അതിന് സമ്പന്ന രാജ്യങ്ങൾ പണവും സാങ്കേ തിക വിദ്യയും നൽകി പിന്നോക്ക രാജ്യങ്ങളെ സഹായിക്കുവാൻ നിർദ്ദേശം ഉണ്ടായി.ഇന്ത്യയെ സംബന്ധിച്ച് ഇതിലേക്ക്  2 ലക്ഷം കോടി മുതൽ 2 .5 ലക്ഷം കോടി  ഡോളർ മാറ്റവെക്കേണ്ടിവരും എന്നായിരുന്നു കണക്കു കൂട്ടൽ.യൂറോപ്യൻ രാജ്യങ്ങൾ അവരുടെ മൊത്തം വരുമാനത്തിൽ ഒന്ന് മുതൽ ഒന്നര ശതമാനം വരെ ഈ രംഗത്തിനായി ചെലവഴിക്കുന്നു.ഇന്ത്യ ഇത്തരം വിഷയങ്ങളിൽ വേണ്ടത്ര പ്രാധാന്യം കൽപ്പിക്കുന്നില്ല എന്ന് കഴിഞ്ഞ കാൽ നൂറ്റാണ്ട് പരിശോധിച്ചാൽ ,മനസ്സിലാകും.നമ്മുടെ ബജറ്റിന്റെ ഒരു ശതമാനം പോലും പ്രകൃതി പുനസ്ഥാപനത്തിന് മാറ്റി വെക്കുന്നില്ല. വികസനത്ത്തിന്റെ പേരിലെ സാഗർ മാല പദ്ധതി രാജ്യത്തെ 7500 കി.മീ നീളമുള്ള തീരങ്ങളെ കൂടുതൽ തകർക്കും.നീല സാമ്പത്തിക പരീക്ഷണം(Blue Economy)കടലിലെ വിഭവങ്ങൾ കുത്തകൾക്ക് കൈമാറുവാ നുള്ള പദ്ധതിയുടെ ഭാഗമാണ് .ഇന്ത്യ രൂപപ്പെടുത്തിയ വന നിയമവും പരിസ്ഥിതി ആഘാത  സമിതി അവകാശങ്ങളും കൂടുതൽ അശക്താമാക്കുകയാണ് സർക്കാർ. ആദിമവാസികളുടെ അവകാശങ്ങളെ മാനിക്കുന്ന പെസോ നിയമവും വന അവകാശ നിയമവും നടപ്പിലാക്കുവാൻ വിജയി ക്കുന്നില്ല.ഏറ്റവും അവസാനം കൽക്കരി ക്ഷാമത്തിന്റെ പേരിൽ വനങ്ങളിൽ ഖനനം കൂടുതൽ എളുപ്പത്തിൽ നടപ്പിലാക്കു വാൻ  കേന്ദ്രം തീരുമാനിച്ചു.

ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഇടങ്ങളിൽ  വർധിച്ച ചൂട് രൂക്ഷമായി.മഴ അവിടെ കുറഞ്ഞു.തെക്കേ ഇന്ത്യയിൽ വേനൽ മഴ കനത്തു,അതി വൃഷ്ടി കുഴപ്പങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. ഹിമാലയത്തിൽ മലയിടിച്ചിലിന് ശമനമില്ല.മഞ്ഞുരുകൽ വർധിച്ചു.ബ്രഹ്മ്മപുത്ര കരകവിഞ്ഞ് ആസാമിൽ പ്രളയം ആവർ ത്തിച്ചു.കേരളവും കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമായി ദുരന്തങ്ങൾ വർധിക്കുന്നു.പശ്ചിമ ഘട്ട വിഷയ ത്തിൽ കേന്ദ്ര സർക്കാരിനെ വെല്ലുന്ന തെറ്റായ നയങ്ങൾ മുന്നോട്ടു കൊണ്ടു പോകുവാൻ കേരള സർക്കാരിനു മടിയില്ല എന്ന്  പരിസ്ഥിതി ലോല മേഖലാ വിഷയത്തിലും കേരളം ആവർത്തിച്ചു പറയുക യാണ്.ഭരണകൂടങ്ങൾ വികസനത്തെ പറ്റി പറഞ്ഞ്  പ്രകൃതിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുവാൻ മടിക്കുന്നില്ല എന്നാണ് പുതിയ പരിസ്ഥിതി സൂചികയിലൂടെ ഇന്ത്യ വ്യക്തമാക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment