ഖനനം ഉണ്ടാക്കുന്ന ആഘാതങ്ങളിൽ നിന്നും രക്ഷ നേടാൻ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും   




ആലപ്പാട് കരിമണൽ ഖനനവുമായി  ബന്ധപ്പെട്ട് വലിയ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമ്പോൾ ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇരകളായ ജനങ്ങളെ സഹായിക്കാൻ എത്തുമോ എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. 


ഖനനവുമായി ബന്ധപ്പെട്ട് ഒരുപാട് നിയമങ്ങൾ ഇപ്പോൾത്തന്നെ നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 1957 ലെ 1957 ലെ ഖനനവും ഖനികളുടെ വികസന നിയന്ത്രണ നിയമം, 2015 ലെ കേരളാ ലഘു ഖനികൾ ഇളവ് ചട്ടങ്ങൾ, 2017 ലെഖനികൾ സംരക്ഷണ വികസന ചട്ടങ്ങൾ, 2016 ലെ ആണവ ഖനികൾ ചട്ടങ്ങൾ, 2008 ലെ ദേശീയ ഖനികൾ നയം എന്നിവയാണ്. 


ഈ നിയമങ്ങളെല്ലാം നിർമിച്ചിരിക്കുന്നത് ഖനനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതാവസ്ഥയിൽ നിന്ന് കൊണ്ട് സുസ്ഥിര വികസനം സാധ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ്. ഇവിടെ എന്തെങ്കിലും രീതിയിൽ ഖനനം പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ സന്തുലനാവസ്ഥയ്ക്ക് ഭംഗം വന്നാൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ അടങ്ങിയതാണ് ഈ നിയമങ്ങൾ എല്ലാം തന്നെ. 


2008 ലെ ദേശീയ ഖനന നയം വികസന ആവശ്യങ്ങൾക്കായി ഖനനം നടത്തേണ്ടതിന്റെ ആവശ്യത്തെ പറ്റി ഊന്നിപ്പറയുന്നു. അങ്ങനെ ഖനനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുമ്പോഴും അത് പരിസ്ഥിതിക്ക് ആഘാതം വരാതെയുള്ള സുസ്ഥിര വികസനത്തിന് ആകണം എന്ന് അടിവരയിട്ട് പറയുന്നുണ്ട്.


1957 ലെ ഖനനവും ഖനികളുടെ വികസന നിയന്ത്രണ നിയമം 4A വകുപ്പ് പാരിസ്ഥിതിക ദോഷമുണ്ടാക്കുന്ന ഖനനത്തെ തടയുന്ന സാധ്യതയെ പറ്റി പറയുന്നു. ഈ നിയമത്തിന്റെ ചുവട് പിടിച്ചുണ്ടായ 2015 ലെ കേരള ലഘു ഖനികൾ ഇളവ് ചട്ടങ്ങൾ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെങ്കിൽ ഖനനം തടയാനുള്ള നടപടിയെ പറ്റി പറയുന്നു. 


ജിലാതലം അല്ലെങ്കിൽ സംസ്ഥനതലം പരിസ്ഥിതി സമിതികളുടെ രൂപീകരണം, ഈ സമിതികളിൽ പരാതിപ്പെടുന്നതിനുള്ള നടപടിയെ പറ്റിയും നിയമത്തിൽ പറയുന്നു. 2018 ലെ ഖനികൾ സംരക്ഷണ വികസന ചട്ടങ്ങളും സുസ്ഥിരമായ ഖനനത്തിനുള്ള സാധ്യതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. 2006 ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ നോട്ടിഫിക്കേഷൻ പ്രകാരവും പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന ഖനനത്തിന് പരിസ്ഥിതി അനുമതിയും പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നുണ്ടെങ്കിൽ ആ ഖനനത്തെ തടയുന്നതിനുള്ള സാധ്യതകളും പ്രധാനം ചെയ്യുന്നുണ്ട്. ആയതിനാൽ ഈ നിയമ സാധ്യതകൾ കൂടി ആലപ്പാട്ടെ ജനങ്ങൾ കരിമണൽ ഖനനത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷ നേടാൻ ഉപയോഗിക്കാവുന്നതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment