മണ്‍സൂണിന് ശേഷം രാജ്യത്ത് ലഭിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഉയർന്ന മഴ 




കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച്‌ മണ്‍സൂണിന് ശേഷം രാജ്യത്ത് ഈ വര്‍ഷം ഏറ്റുവമധികം മഴ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. മണ്‍സൂണിന് ശേഷം ഒക്ടോബര്‍ ഒന്ന് മുതല്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കുന്നതിനേക്കാള്‍ 16 ശതമാനം അധികം മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2018-നെ അപേക്ഷിച്ച്‌ രാജ്യത്തെ 58 ശതമാനം ജില്ലകളിലും ഇത്തവണ സാധാരണ മഴ മുതല്‍ കനത്ത മഴ വരെ ലഭിച്ചിട്ടുണ്ട്. 


മഴ നന്നായി ലഭിച്ചത് രാജ്യത്തെ ജലസംഭരണികളിലെ വെള്ളം കഴിഞ്ഞ പത്തുവര്‍ഷത്തെ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലേക്കെത്തിക്കാന്‍കാരണമായി. ഒക്ടോബര്‍ ഒന്നിന് ശേഷമുള്ള കണക്കുകള്‍ പ്രകാരമാണിത്. കേന്ദ്ര ജല കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.


കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കേരളം ഉൾപ്പെടെ രാജ്യത്തിന്റെ പലയിടങ്ങളിലും കനത്ത മഴയുണ്ടായി. 2019-ല്‍ മണ്‍സൂണിന് ശേഷം ശരാശരിയേക്കാള്‍ 16 ശതമാനം മഴ അധികം ലഭിച്ചപ്പോള്‍ 2018-ല്‍ ശരാശരിയേക്കാള്‍ 51 ശതമാനം മഴ കുറവായിരുന്നു. എന്നാല്‍ 2017-ല്‍ ആറ് ശതമാനം അധികം ലഭിച്ചു. പക്ഷേ 2016-ല്‍ 31 ശതമാനം മഴ കുറവുണ്ടായിരുന്നു.


2015-ല്‍ 51 ശതമാനവും 2014ല്‍ 31 ശതമാനവും മഴ കുറവാണ് ലഭിച്ചത്. ഇതുവെച്ച്‌ നോക്കുമ്ബോള്‍ 2019-ല്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. 2017-ല്‍ ശരാശരിയേക്കാള്‍ നേരിയ വര്‍ധനയൊഴിച്ചാല്‍ബാക്കി നാല് വര്‍ഷവും മണ്‍സൂണിന് ശേഷം വലിയ മഴ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment