ബാവുപ്പാറ കിഴക്കേമല ക്വാറി പരിസ്ഥിതിക്ക് വെല്ലുവിളി




തിരുവള്ളുർ - ആയഞ്ചേരി പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ബാവുപ്പാറ കിഴക്കേമല ക്വാറിയിൽ അഴത്തിൽ മേൽമണ്ണ് നീക്കം ചെയ്ത് കൊണ്ട് നടത്തുന്ന പാറ ഖനനം വൻ പാരിസ്ഥിതിക വെല്ലുവിളിയാണ് സൃഷിടിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകരായ സി.ആർ നീലകണ്ഠൻ, ഷൗക്കത്തലി എന്നിവർ അഭിപ്രായപ്പെട്ടു. പ്രദേശവാസികളുമായി കഴിഞ്ഞ ദിവസം ക്വാറി സന്ദർശിച്ചിരുന്നു. പരിസ്ഥിതി വകുപ്പ് ഒരു പ്രാവശ്യമെങ്കിലും ഈ പ്രദേശം സന്ദർശിച്ചിരുന്നുവെങ്കിൽ ഈ പരിസ്ഥിതി ലോല പ്രദേശത്ത് ക്വാറിക്ക് അനുമതി നൽകില്ലായിരുന്നു എന്ന് സി.ആർ നീലകണ്ഠൻ പറഞ്ഞു.

 

ഭൂവുടമകളോട്  കരാർവ്യവസ്ഥയിൽ പാട്ടത്തിന് എടുത്ത പട്ടയഭൂമിയിൽ സർക്കാരിന്റെ മാനദണ്ഡങ്ങളും ഉത്തരവകളും കാറ്റിൽ പറത്തി നടത്തുന്ന ഖനനത്തിന് ജില്ലാ ജിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സംസ്ഥാന ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ഉൾപ്പെടെ വാർത്തകളാണ് വിവിധ സാമൂഹ്യ വാർത്താ മാധ്യമങ്ങളിലൂടെപുറത്ത് വന്നുകൊണ്ടിരിക്കുന്നത്.


സംസ്ഥാന ക്വാറി അസോസിയേഷൻ ഭാരവാഹി എം.കെ ബാബു നടത്തുന്ന ക്വാറിക്ക് മതിയായ രേഖകളില്ലാത്തതിന് കഴിഞ്ഞ മെയ് മാസം താലൂക്ക് തഹസിൽദാർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. സർവ്വേ നമ്പരിൽ കൃത്രിമം കാട്ടി, മതിയായ പാരിസ്ഥിതി ആഘാത പഠനം നടത്താതെ സംഘടിപ്പിച്ച അനുമതിപത്രം ഉൾപ്പെടെ ഉണ്ടെന്ന വ്യാജേനയാണ് അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച്  ഖനന പ്രവർത്തികൾ പുരോഗമിക്കുന്നത്.  


നിലവിൽ തൊഴിലാളികൾക്ക്  യൂണിയൻ പ്രവർത്തനങ്ങളോ വേണ്ടത്ര സുരക്ഷിതത്വമോ ആവശ്യത്തിന് ജലസംഭരണിയോ ഇല്ലാത്ത ക്വാറി പ്രവർത്തനത്തിനെതിരെ DYFl മുസ്ലീം ലീഗ് ബി.ജെ.പി ഉൾപ്പെടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടും സമരസമിതി പ്രവർത്തകർക്കെതിരെ  കൈയ്യേറ്റം ഉൾപ്പെടെ സംഭവങ്ങൾ നടന്നിരുന്നു. ക്വാറിയിലേക്ക് എന്നും പറഞ്ഞ് തിരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ മൺപാതയിൽ ക്വാറി വെയ്സ്റ്റ്കൾ തട്ടിയത് പഞ്ചായത്ത് സിക്രട്ടറി നേരിട്ട് വന്ന് നീക്കം ചെയ്യിച്ചിരുന്നു.


സഞ്ചാരയോഗ്യമല്ലാത്ത റോഡ് ൽ ഭാരം കയറ്റിയ ടിപ്പർ വാഹനങ്ങൾ ഉപയോഗിച്ച്  വിവിധ നിരോധന ഉത്തരവ് ലംഘിച്ച് കൊണ്ടാണ് പാറകല്ലുകൾ ഖനന ശേഷം വിൽപ്പനയും വിതരണവും നടത്തുന്നത്. ഇതിനെതിരെ മാതാണ്ടി ബാബു അബ്ദുറഹിമാൻ എന്നിവർ ഭാരവാഹികളായ ഒരു ഏക്ഷൻ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തിൽ തനത്  സമര പ്രക്ഷോഭത്തിന് ഇവർ തയ്യാറായിട്ടില്ല.


വിവരങ്ങൾക്ക് കടപ്പാട്: ഷാജിത്ത് മലയിൽ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment