വാനിൽ പറന്ന് പറന്ന് ചക്കിപ്പരുന്ത്




ചക്കിപ്പരുന്ത് (Pariah Kite / Black Kite) (Milvus Migrans)


നമ്മുടെ നാട്ടിൽ കാണുന്ന പരുന്തുകളിൽ എണ്ണം കൊണ്ട് ഒന്നാം സ്ഥാനത്തു നിൽക്കുന്ന പരുന്താണ് ചക്കിപ്പരുന്ത്. ചില സ്ഥലങ്ങളിൽ ചേരപ്പരുന്ത് എന്നും വിളിക്കാറുണ്ട്. ചക്കിപരുന്തിന് ദേഹമാസകലം കടുത്ത തവിട്ട് നിറമുള്ള തൂവലുകളാണ് ഉള്ളത്. അറ്റത്ത് കറുപ്പ് നിറമുള്ള വളഞ്ഞു കൂർത്ത മഞ്ഞ ചുണ്ടാണ് ഇവയ്ക്കുള്ളത്. വാലിന്നറ്റത് മൽസ്യങ്ങൾക്ക് ഉള്ളത് പോലെ വ്യക്തമായ 'വെട്ടാ'ണ് (forked tail) ഇതിനെ മറ്റു പരുന്തുകളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രധാന ലക്ഷണം.


ചക്കി പരുന്തിനെ നാട്ടിൻപുറങ്ങളിലേക്കാൾ അധികമായി പട്ടങ്ങളിലാണ് കാണാൻ കഴിയുക. മനുഷ്യർ ഒഴിവാക്കുന്ന മലിന്യങ്ങളായ ആഹാരപദാർത്ഥങ്ങളെയും ചത്തു കിടക്കുന്ന എലി മുതലായ ചെറു ജീവികളെയും ഭക്ഷിക്കുന്ന  ഒരു പക്ഷി ആയതിനാലാണ് ചക്കിപരുന്ത് പട്ടണങ്ങളിൽ തിങ്ങി കൂടുന്നത്‌.  കാക്കകളെ പോലെ തന്നെ മാലിന്യങ്ങൾ ഭക്ഷിക്കുന്ന സമൂഹത്തിന്റെ ഒരു പൊതുജന സേവകാനാണ് ചക്കിപരുന്ത്. ഇവയ്ക്ക് മനുഷ്യനെ വലിയ ഭയമില്ലതാനും.

   
ഓരോ പട്ടണത്തിലുമുള്ള ചക്കിപരുന്തുകൾ രാത്രി ഒരേ മരത്തിൽ ഉറങ്ങുന്ന സ്വഭാവമാണ്. നൂറും ഇരുനൂറും പരുന്തുകൾ ഒരേ മരത്തിൽ ചെക്കേറാറുണ്ട്.


ചക്കിപരുന്ത് കൂട് കൂട്ടുന്ന കാലം സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ്. ഉണക്ക കമ്പുകൾ ഉപയോഗിച്ചു തീരെ വൃത്തിയോ ഭംഗിയോ ഇല്ലാത്ത കൂടുകളാണ് ഇവ ഉണ്ടാക്കുക. പക്ഷെ, ചക്കിപരുന്തിന് കീറത്തുണി വളരെ ഇഷ്ടമാണ്. ചക്കി പരുന്തിന്റെ കൂട് തിരിച്ചറിയൽ ഈ വസ്തുത ഉപയോഗിച്ചാണ്.


ഹ്യി ..ർ.. ർ... ർ.... ർ...എന്ന ശക്തമായ കരച്ചിലാണ് ചക്കിപരുന്തിന്റേത്. ചിറകടിക്കാതെ എത്ര നേരം വേണമെങ്കിലും കാറ്റത്ത് പാറിപറക്കാൻ ഇവക്ക് കഴിയും. ചിറകടിക്കാതെ അനായാസേന ഒരു കിലോമീറ്റർ ദൂരം വരെ പോകാൻ ഇവക്ക് കഴിയും. സാധാരണയായി കാണുന്നത് വളരെ ഉയരത്തിൽ വട്ടമിട്ട് പറക്കുന്നതാണെങ്കിലും, ചക്കിപരുന്തുകൾക്ക് മിന്നൽ വേഗത്തിൽ രണ്ടോ മൂന്നോ കിലോമീറ്റർ ദൂരത്തേക്കോ മണിക്കൂറിൽ ഇരുപതോ ഇരുപത്തഞ്ചോ കിലോമീറ്റർ വേഗത്തിൽ മുപ്പതോ നാൽപതോ കിലോമീറ്റർ ദൂരത്തേക്കോ പറക്കുന്നതിന് യാതൊരു പ്രയാസവും ഇല്ല. തങ്ങളുടെ വാലും ചിറകും ഉപയോഗിച്ച് പട്ടണങ്ങളുടെ നടുക്കുള്ള ഇടുങ്ങിയ തെരുവുകളിൽ ഇലക്ട്രിക് കമ്പികളെയോ കമ്പി കാലുകളെയോ ചുറ്റി അത്ഭുതകരമായ വേഗത്തിൽ ഒരു കൂസലും കൂടാതെ പറക്കുവാൻ ഇവക്ക് സാധിക്കും.


ചക്കിപരുന്ത് മിക്ക സ്ഥലങ്ങളിലും സ്ഥിരവാസിയാണ്. പക്ഷെ പാലക്കാട്ട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇതിനെ മഴക്കാലത്ത് തീരെ കാണാറില്ല. കനത്ത മഴയിൽ നിന്നും രക്ഷപ്പെടാനായി അൽപ ദൂരം പറന്നാൽ മതിയാകുന്നത് കൊണ്ട് ഈ പക്ഷി അക്കാലത്ത് കോയമ്പത്തൂരിലേക്ക് താമസം മറുകയാണെന്ന് തോന്നുന്നു. ചക്കി പരുന്തിന്റെ അംഗസംഖ്യ  കാലക്രമേണ വർധിച്ചു വരുന്നതായി പഠനങ്ങൾ കാണിക്കുന്നു.

 

കടപ്പാട്: ബേയ്‌സിൽ പീറ്റർ  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment