പരിസ്ഥിതി നശീകരണത്തെപറ്റി സിഎജി (Comptroller and Auditor General)




Comptroller and Auditor General (CAG) പലപ്പോഴും വാർത്തയിലിടം നേടുക അഴിമതിയുമായി ബന്ധപ്പെട്ടാണ്. പരിസ്ഥിതി രംഗത്തെ സർക്കാരിന്റെ തെറ്റായ ഇടപെടലുകളെ പറ്റിയും CAG സംസാരിക്കുവാൻ നിർബന്ധിതമാകുന്ന അവസരങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. 


നദികളെ പറ്റി...


ഗംഗാ ശുചീകരണത്തിനായുള്ള Accelerated irrigation Benefits Programme(AIBP) of Ministry of water  1996 .97 മുതൽ നടത്തി വരുന്ന പദ്ധതികൾ ലക്ഷ്യം കാണുന്നതിൽ ആവർത്തിച്ചു പരാജയപ്പെടുന്നതായി അവസാന CAG റിപ്പോർട്ട് പ്രതികരിച്ചു. പല പദ്ധതികളും പൂർത്തീകരിക്കുവാൻ ഒരു വർഷം മുതൽ 18 വർഷം വരെ വൈകിയിട്ടുണ്ട്. 118 പദ്ധതികളിൽ 30 എണ്ണമാണ് 2017 മാർച്ചു കൊണ്ട് ലക്ഷ്യത്തിലെത്തിയത്. അതേ സമയം  പദ്ധതിയിൽ 295% ചെലവുകൾ കൂടുകയുണ്ടായി. 


മാലിന്യങ്ങളുടെ ഇറക്കുമതി...


തെറ്റായ രേഖകൾ കാട്ടി, അനുവദനീയമല്ലാത്ത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതായ CAG യുടെ കണ്ടെത്തൽ രാജ്യസുരക്ഷയ്ക്കു പോലും ഭീഷണിയായി തീരുന്ന തരത്തിൽ ഗൗരവതരമാണ്. വളരെ അപകടം നിറഞ്ഞ ബോംബുകൾ, യുദ്ധ ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ , ഉപയോഗിച്ച ടയറുകൾ, PET കുപ്പികൾ മുതലായവ അടങ്ങിയ 469 കണ്ടെയിനറുകൾ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് സൂക്ഷിച്ചിരിക്കുന്നതായുള്ള CAG വിശദീകരണം വിഷയത്തിൽ കേന്ദ്ര സർക്കാർ കൈകൊള്ളുന്ന നിരുത്തരവാദ സമീപനത്തിനുള്ള തെളിവാണ്.  


ഛാർഗണ്ഡിൽ...


വനഭൂമിയായി പ്രഖ്യാപിക്കേണ്ട 7.3 ലക്ഷം ഹെക്ടർ ഭൂമി സാധാരണ നിലയിൽ തുടരുവാനുള്ള ശ്രമങ്ങളെ പരാമർശിക്കുന്ന CAG റിപ്പോർട്ട് അതിന്റെ പിന്നിലെ ദുരൂഹതകൾ പുറത്തു കൊണ്ടുവരുവാൻ അവസരം ഒരുക്കുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാനത്തെ ആകെ സംരക്ഷിത വനഭൂമിയായ 19 ലക്ഷം ഹെക്ടറിനൊപ്പം 7.3 ലക്ഷം ഹെക്ടർ കൂടി സംരക്ഷിത മേഖലയാകുന്നതിലൂടെ സംസ്ഥാനത്തിന്റെ പ്രകൃതി നാശത്തിന് തെല്ലാശ്വാസം നൽകുവാൻ കഴിയും. എന്നാൽ രാഷട്രീയ ഉദ്യോഗസ്ഥ ലോകം പരിസ്ഥിതി സംരക്ഷക്കു മുകളിൽ അഴിമതിയെ പ്രതിഷ്ഠിച്ചിരിക്കുകയാണ്.


Comptroller and Auditor General റിപ്പോർട്ടുകളിൽ  രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന പരിസ്ഥിതി നശീകരണത്തെ ഗൗരവതരമായി പരാമർശിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ, സംസ്ഥാന / കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെയും ഹരിത ട്രിബുണലിന്റെയും വീഴ്ചയിലൂടെ സംഭവിക്കുന്നതാണ്.  എല്ലാത്തിനുമുപരി രാഷ്ട്രീയ നേതൃത്വങ്ങൾ കൈകൊള്ളുന്ന നിഷേധ സമീപനങ്ങൾ പരിസ്ഥിതി രംഗത്തുണ്ടാകുന്ന പ്രശ്‌നങ്ങളെ അനുദിനം  രൂക്ഷമാക്കികൊണ്ടിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment