കാർബൺ ന്യൂട്രൽ പഞ്ചായത്തിനായി ഇന്ന് മൂഴിക്കുളംശാലയുടെ സെമിനാർ




മൂഴിക്കുളംശാല ജൈവ ക്യാമ്പസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭൗമസമരത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് കാർബൺ ന്യൂട്രൽ പഞ്ചായത്തും ഗ്രീൻ സ്വരാജ്ഉം എന്ന വിഷത്തിൽ സെമിനാർ നടക്കും. രാവിലെ 10 മുതലാണ് സെമിനാർ നടക്കുക. പാറക്കടവ് പഞ്ചായത്തിനെ കാർബൺ ന്യൂട്രൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂഴിക്കുളം കവലയിൽ വെച്ചാണ് പരിപാടി നടക്കുക.


16 കാരി പെൺകുട്ടി ഗ്രെറ്റ തൻബർഗിന്റെ നേതൃത്വത്തിൽ ലോകം മുഴുവൻ നടന്ന ഗ്ലോബൽ ക്ലൈമറ്റ് സ്‌ട്രൈക്കിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കാലമായി ആഗോളതാപനത്തിനെതിരെ വിവിധ പരിപാടികൾ മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ പാറക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. ഫ്രൈഡേ ഫോർ ഫ്യുച്ചർ എന്ന ആശയം നിലനിർത്തി കുട്ടികളുടെ പാർലമെന്റും ശാല സംഘടിപ്പിച്ചിരുന്നു.


കുട്ടികളെ കൂടി ഭാഗമാക്കിയാണ് മൂഴിക്കുളം ശാലയുടെ ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടം നടക്കുന്നത്. വിവിധ സ്‌കൂളുകൾ ഇതിനായി സന്നദ്ധമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന സെമിനാറിൽ എന്താണ് കാർബൺ ന്യൂട്രൽ, എന്താണ് കാർബൺ ഫൂട്ട് പ്രിന്റ്, ബയോ കപ്പാസിറ്റി എന്താണ്, കാർബൺ ഉപയോഗം എങ്ങിനെ കുറക്കാം തുടങ്ങി സമഗ്രമായി തന്നെ  ഈ വിഷയം ഇന്ന് അവതരിപ്പിക്കും. ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ അനിൽ ഇ പിയാണ് വിഷയാവതരണം നടത്തുന്നത്. പരിസ്ഥിതി സ്നേഹികളെയും മുഴുവൻ മനുഷ്യരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മൂഴിക്കുളം ശാലാ രക്ഷാധികാരി പ്രേംകുമാർ മൂഴിക്കുളം ശാല അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment