കൊടും തണുപ്പിൽ ഒറ്റപ്പെട്ട് കാശ്‌മീർ; കാലാവസ്ഥാ മാറ്റത്തിന്റെ പുതിയ മുഖം




തണുപ്പിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കാശ്‌മീർ. സമീപകാലത്തെ ഏറ്റവും കൂടിയ താപനിലയാണ് കശ്‌മീരിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. താപനില കഴിഞ്ഞ ദിവസം മൈനസ് എട്ട് ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. കനത്ത മഞ്ഞ് വീഴ്ച്ച ആയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കാശ്‌മീരിൽ ഏതാനും വർഷം മുൻപുണ്ടായ പ്രളയത്തിന് ശേഷം കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെട്ട് വരികയാണ്.


കാശ്‌മീർ ഒറ്റപ്പെട്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. റോഡുകളില്‍ മഞ്ഞു മൂടുകയും മഞ്ഞു വീഴ്ച്ച ശക്തമാക്കുകയും ചെയ്തതോടെ കരമാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവും പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. തണുപ്പ് അസഹനീയമായതോടെ ജനങ്ങളെല്ലാവരും മുഴുവന്‍ സമയവും വീടുകളില്‍ തന്നെ തങ്ങുകയാണ്.  കഴിഞ്ഞ രാത്രിയോടെ കശ്മീരിന്‍റെ പല ഭാഗങ്ങളിലും വൈദ്യതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. 


കഴിഞ്ഞ രാത്രികളിലെല്ലാം കനത്ത മഞ്ഞു വീഴ്ച്ചയാണ് കശ്മീര്‍ താഴ്വരയിലുണ്ടായതെന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെ ആരംഭിച്ച മഞ്ഞു വീഴ്ച്ച ശക്തമായി തന്നെ തിടരുകയാണ്. സമീപകാലത്തെ ഏറ്റവും ശക്തിയായ ശൈത്യകാലത്തിലൂടെയാണ് കശ്മീര്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ശനിയാഴ്ച്ച രാവിലെ എട്ടരയോടെ  രണ്ടടി ഉയരത്തില്‍  ഉത്തരകശ്മീരില്‍ മഞ്ഞ് മൂടിയത്. ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴ്ച്ച ശക്തമായതോടെ ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.


ശ്രീനഗര്‍-ലെ ദേശീയപാതയും, മുഗള്‍ റോഡും ഇതിനോടകം അടച്ചു കഴിഞ്ഞു. മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് കാഴ്ച്ച മങ്ങിയതോടെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം കടുത്ത മഞ്ഞുവീഴ്ച്ചയെ അവഗണിച്ചു റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്.

അതേസമയം, കേരളത്തിലും ഊട്ടിയിലും തണുപ്പ് കൂടിവരികയാണ്. കേരളത്തിലെ ഹിൽ സ്റ്റേഷനുകളായ മൂന്നാർ, വയനാട് പ്രദേശങ്ങളും മറ്റു പ്രദേശങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ഹിൽ സ്റ്റേഷനുകൾ മാറ്റി നിർത്തിയാൽ കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത് ഇതാദ്യമായാണ്. പ്രളയത്തിന് ശേഷം ശക്തമായി അനുഭവപ്പെടുന്ന തണുപ്പും കാലാവസ്ഥാ മാറ്റത്തിന്റെ തെളിവാണ്. കാലാവസ്ഥ സ്ഥിരതയില്ലാത്ത മാറികൊണ്ടിരിക്കുന്നതിനെ ആശങ്കയോടെയാണ് നോക്കികാണുവന്നത്. തുടർന്ന് വരുന്ന തെറ്റായ വികസന രീതികളും പരിസ്ഥിതി ചൂഷണവും വരും നാളുകളിൽ കൂടുതൽ കാലാവസ്ഥാ മാറ്റങ്ങളിലേക്ക് എത്തിച്ചേക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment