കാലാവസ്ഥ വ്യതിയാനം തേനീച്ചകൾക്കു തിരിച്ചടി: ആപ്പിൾ ഉൽപാദനം 30% കുറക്കും.




ഹിമാചൽ പ്രദേശിലും കാശ്മീർ താഴ്‌വരയിലും തേനീച്ചകൾ വൻ തോതിൽ കുറയുകയാണ് , കാരണമാകുന്നത് കാലാവ സ്ഥാ വ്യതിയാനവും.ഇത് മേഖലകളിലെ ആപ്പിൾ കർഷകരെ വലിയ നഷ്ടത്തിലേക്ക് നയിക്കുന്നു.ഇത്തവണ ഹിമാചൽ പ്രദേശിൽ ആപ്പിൾ ഉൽപ്പാദനം 30% കുറയുമെന്ന് കണക്കാ ക്കുമ്പോൾ കശ്മീരിൽ 20% നഷ്ടമാണ് ഉണ്ടാക്കുക.

 
ആപ്പിൾ വിളകൾ പൂക്കുന്ന സമയമാണ് ഏപ്രിൽ.15 മുതൽ അതിശക്തമായ മഴ ലഭിച്ചതിനാൽ തണുപ്പ് വർദ്ധിച്ചു.  തേനീച്ചകൾ കൂട്ടമായി ചത്തു.ആപ്പിൾ പൂക്കളിൽ ശരിയായി പരാഗണം നടന്നില്ല.ആപ്പിളിന്റെ വിള കുറഞ്ഞു.ഹിമാചലിന്റെ 
സമ്പദ്‌വ്യവസ്ഥയിൽ ഇതു വലിയ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.പ്രതി വർഷം 5000 കോടി രൂപയുടെ വാർ ഷിക വിറ്റുവരവാണ് ആപ്പിൾ കൃഷിയിലൂടെ ഉണ്ടാകുന്നത്. ഹിമാചലിൽ ഏകദേശം 1.2 ലക്ഷം ഹെക്ടറിലാണ് ആപ്പിൾ കൃഷി.

കശ്മീർ താഴ്‌വരയിലെ ആപ്പിളും ഇത്തവണ നശിച്ചിട്ടുണ്ട്. പെട്ടെന്നുള്ള മഴയും ഏപ്രിലിൽ താപനിലയിലുണ്ടായ കുറവും കാരണം തേനീച്ചകൾക്ക് പെട്ടിയിൽ നിന്ന് ഇറങ്ങാൻ കഴി ഞ്ഞില്ല.പഴങ്ങളിൽ പരാഗണം നടത്താൻ അവസരം കിട്ടിയില്ല.
താഴ്വരയിലെ ഏറ്റവും വലിയ പഴ വിപണിയാണ് സോപോർ. 
കശ്മീരിലെ ആപ്പിൾ കർഷകരിൽ 100% പരാഗണത്തിന് തേനീച്ചകളെ ഉപയോഗിക്കുന്നു.ഇത്തവണ മഴയും കുറഞ്ഞ താപനിലയും കാരണം തേനീച്ചകൾക്ക് പുറത്തിറങ്ങാനായില്ല.
തൽഫലമായി,ക്രോസ്-പരാഗണം സാധ്യമായില്ല. 

കശ്മീരിലെ ആപ്പിൾ കൃഷിയിൽ നിന്നുള്ള വാർഷിക വിറ്റു വരവ് 8,000 മുതൽ 10,000 കോടി വരെയാണ് . ഇത് മൊത്തം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 10% വരും.

പൂക്കളിൽ നിന്ന് ലഭിക്കുന്ന അമൃതും പൂമ്പൊടിയുംകൊണ്ട് തേനീച്ചകൾ വയറ് നിറയ്ക്കുന്നു.അങ്ങനെ ചെയ്യുന്നതിനായി തേനീച്ച പൂക്കളുടെ പെൺ,ആൺ ഭാഗങ്ങളിലേക്ക് പോകണം.
തേനീച്ചകൾക്ക് ശരീരത്തിൽ രോമമുള്ളതിനാൽ,പൂമ്പൊടി യും അമൃതും ഈ രോമങ്ങളിൽ പറ്റിപ്പിടിച്ച് ആൺ പൂവിൽ നിന്ന് പെൺപൂവിലെയ്ക്ക്  എത്തുന്നു. 

തേനീച്ചകളുടെ പരാഗണത്തിലൂടെ വിളവ് 10 മുതൽ 12 മടങ്ങ്  വർദ്ധിപ്പിക്കാൻ കഴിയും.തേനീച്ചകളിൽ നിന്നുള്ള പരാഗണം ആപ്പിളിന്റെ ഉൽപ്പാദനം 44 % വർധിപ്പിച്ചതായി തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു .


രണ്ടു തരം തേനീച്ചകളിൽ സെറാന(നാടൻ ഇനം)സാധാരണ യായി ഒരു Km താഴെ പറക്കുമ്പോൾ ഇറ്റാലിയൻ തേനീച്ച 6 Km വരെ പറക്കുന്നു.താപനിലയുടെ കാര്യത്തിൽ രണ്ട് തേനീച്ച സ്പീഷീസുകൾ തമ്മിൽ വ്യത്യാസമുണ്ട്.

സെറാന 16 മുതൽ 21 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ വെളി ച്ചത്തിലും പറക്കുമ്പോൾ മെലിഫെറ എന്ന ഇറ്റാലിയൻ ഇനം 21 മുതൽ 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പറക്കുന്നു.

നാടൻ തേനീച്ചകളേക്കാൾ മെലിഫെറ കൂടുതൽ ചടുലമാണ്. ഒരു മിനിറ്റിൽ 25 മുതൽ 30 വരെ പൂക്കൾ വരെ എത്തുന്നു.  ഈ തേനീച്ച പരാഗണ പ്രക്രിയയെ വേഗത്തിലാക്കും.സെറീന മൂന്ന് നാല് സെക്കൻഡിനുള്ളിൽ ഒരു പൂവിൽ നിന്ന് മറ്റൊന്നി ലേക്ക് പോകുകയും ഒരു മിനിറ്റിനുള്ളിൽ 20 പൂക്കളിൽ മാത്രം പരാഗണം നടത്തും.


മെല്ലിഫെറ തേനീച്ചകളെ ആദ്യമായി ഇന്ത്യയിൽ കൊണ്ടു വന്നത് 1962-ൽ ഹിമാചൽ പ്രദേശിലെ നഗ്രോട്ടയിലാണ്. അന്നു മുതൽ സംസ്ഥാനത്ത് ഹോർട്ടികൾച്ചർ പ്രോത്സാഹി പ്പിക്കുന്നതിന് അവ ഉപയോഗിച്ചു.


ഇറ്റാലിയൻ തേനീച്ചകൾ പഴങ്ങളുടെ പരാഗണത്തെ വളരെ യധികം സഹായിക്കുന്നു.നാടൻ തേനീച്ചകളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ഇവയുടെ എണ്ണത്തിൽ വർദ്ധന വിന് കാരണമായിട്ടുണ്ട്. 


കൃഷിക്കും പൂന്തോട്ട പരിപാലനത്തിനുമായി കാടുകൾ വെട്ടി ത്തെളിക്കുന്നത് മൂലം പ്രാണികൾക്ക് ഭക്ഷണം നൽകുന്ന ആവാസവ്യവസ്ഥയിലും സസ്യജാലങ്ങളിലും കുറവുണ്ടായി. കീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗവും സ്വാഭാവിക പരാഗണം നടത്തുന്നവയുടെ എണ്ണം കുറച്ചു.  കാലാവസ്ഥാ വ്യതിയാനവും ഒരു പ്രധാന കാരണമാണ്.

ഹിമാചൽ പ്രദേശിലെ ഇടത്തരം ഉയരമുള്ള പ്രദേശങ്ങളിൽ താപനില ഉയരാൻ തുടങ്ങിയപ്പോൾ നാടൻ തേനീച്ചകൾക്ക്  താങ്ങാൻ കഴിയുന്നില്ല.ഇറ്റാലിയൻ തേനീച്ചകൾക്ക് അതിനു കഴിയും.ഈ തേനീച്ചകൾക്ക് കുറഞ്ഞ താപനിലയെ  നേരിടാൻ കഴിയില്ല, അതിനാൽ അവയും മരിക്കുന്നു.

ഹിമാചൽ-കാശ്മീർ മേഖലയിൽ കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ തേനീച്ചകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി. ഉയർന്ന താപനിലയും അവിചാരിതമായ മഴയും(ഏപ്രിൽ) തണുപ്പും നാടൻ ഇറ്റാലിയൻ ഈച്ചകളുടെ എണ്ണം കുറച്ചു. അത് ഇരു സംസ്ഥാനങ്ങളിലും വലിയ സാമ്പത്തിക - തൊഴിൽ തിരിച്ചടി വരുത്തി വെച്ചു.


 


 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment