കൊറോണ ഭീതി: ഹിമാലയവും അടക്കുന്നു




കൊറോണ വൈറസ് (കോവിഡ് 19) ലോകം മുഴുവൻ പടർന്ന് പിടിച്ച് ജനജീവിതത്തെ പൂർണമായും ബാധിക്കുകയാണ്. 118 ൽ അധികം രാജ്യങ്ങളെയാണ് കൊറോണ നേരിട്ട് ബാധിച്ചിട്ടുള്ളത്. ജനജീവിതത്തെ നേരിട്ട് ബാധിച്ച വൈറസ് ജനങ്ങളുടെ കളിയും കാര്യവും എല്ലാം മുടക്കി കൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനത്തെ തുടർന്ന് നേപ്പാൾ ഈ സീസണിലെ എവറസ്റ്റ് പര്യടനവും നിർത്തിവെക്കുകയാണ്.


നാളെ മുതൽ ഈ മാസം അവസാനം വരെ ഹിമാലയവുമായി ബദ്ധപ്പെട്ടുള്ള പര്യടനവും മറ്റു ടൂറിസം പരിപാടികളും നേപ്പാൾ നിർത്തിവെച്ചു. മുൻപ് നൽകിയ എല്ലാ അനുവാദവും ക്യാൻസൽ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. വ്യാഴാഴ്ചയാണ് നേപ്പാൾ സർക്കാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പര്യടനം നിർത്തിയത്.


ഇന്ത്യ, ചൈന, അമേരിക്ക, ഇംഗ്ളണ്ട് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരാണ് മിക്ക പാർവ്വതാരോഹകരും. ഈ രാജ്യങ്ങളെല്ലാം കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതിനാൽ ഇവർ രാജ്യത്ത് കൂടുതലായി എത്തുന്നത് നേപ്പാളിലും രോഗം പടരുന്നതിന് കാരണമാകും. അതേസമയം, നേപ്പാളിന്റെ ഈ തീരുമാനം ടൂറിസത്തെ മാത്രമല്ല, ഹിമാലയത്തെ ആശ്രയിച്ച് കഴിയുന്ന ഷെർപ്പകളുടെ ജീവിതം തന്നെ വഴിമുട്ടിക്കും.


അതിനിടെ, കൊറോണ വിപണത്തെ തുടർന്ന് വൻ നഗരങ്ങളിൽ പലതും പ്രേത നഗരങ്ങളായി മാറി കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റുകളും റോഡുകളും എല്ലാം ഒഴിഞ്ഞ് കിടക്കുകയാണ്. ആകെ തുറന്ന് പ്രവർത്തിക്കുന്നത് മെഡിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും മാത്രമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment