തണുപ്പിലേക്ക് മാറി ഡൽഹി; മലിനീകരണത്തിന് കുറവില്ല
ഡല്‍ഹി തണുപ്പ് കാലത്തേക്ക് കാലാവസ്ഥ മാറുന്നു. കാലാവസ്ഥ മാറി തുടങ്ങിയെങ്കിലും അന്തരീക്ഷ മലിനീകരണം വീണ്ടും ശക്തമാവുകയാണ്. മലിനീകരണം കുറഞ്ഞുകൊണ്ട് വന്നിരുന്ന കാറ്റിന്റെ ശക്തി വീണ്ടും കുറഞ്ഞതാണ് മലിനീകരണം കൂടാൻ വീണ്ടും കാരണമായത്. തണുപ്പ് കൂടിവരുന്നതും മലിനീകരണം വർധിപ്പിക്കുകയാണ്.


പുകമഞ്ഞിനെ നേരിടാന്‍ 15 ദിവസത്തെ കര്‍മ പരിപാടികള്‍ ഉന്നതതല സമിതിയുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്. 23 മുതല്‍ 15-20 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 26 ന് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം വ്യക്തമാക്കി. കാറ്റും മഴയും ശക്തമാകുന്നതോടെ മലിനീകരണത്തിനു ശമനമുണ്ടാകുമെന്നാണ് നിഗമനം.


ഡല്‍ഹി, ഹരിയാന, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയാണു പദ്ധതിക്കു രൂപം നല്‍കിയത്. ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വ്യവസായശാലകളിലെ മാലിന്യം, പൊടി, വാഹനങ്ങളില്‍ നിന്നുള്ള പുക എന്നിവയെല്ലാമാണു മലിനീകരണം വര്‍ധിക്കാന്‍ കാരണമെന്നു യോഗം വിലയിരുത്തി. ഗതാഗത കുരുക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കുരുക്കഴിക്കാന്‍ പരിഹാരം കാണാന്‍ തീരുമാനിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment