കനത്ത മഴയിൽ മുങ്ങി രാജ്യതലസ്ഥാനം; വീട് തകർന്നു, പലയിടങ്ങളും കെട്ടിടങ്ങൾ തകർന്നു




ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കവും രൂക്ഷം. നഗരത്തിന്റെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി നാശനഷ്ടമുണ്ടായി. മിന്‍ഡോ പാലത്തിനടിയില്‍ റോഡിന് സമീപം ഒഴുകിയെത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മിന്‍ഡോ പാലത്തിനടിയില്‍ കുടുങ്ങിയ നിരവധി പേരെ അഗ്‌നിരക്ഷ സേനയെത്തി രക്ഷപ്പെടുത്തി.


നഗരത്തിലേക്ക് പ്രവേശിക്കുന്ന മിക്ക റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പലയിടത്തും ഗതാഗതം നിലച്ചു. ശനിയാഴ്ച രാത്രി കനത്ത മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചത്. പുലര്‍ച്ചെ 5.30 വരെ 4.9 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.


വലിയ നാശനഷ്ടമാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നിലെ അണ്ണാ നാഗര്‍ ചേരിയില്‍ കനത്ത വെള്ളപ്പൊക്കമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഈ വീട് പൂര്‍ണമായും ഒലിച്ചുപോയി. വീടിനുള്ളില്‍ ആളില്ലാത്തത് വലിയ ദുരന്തമൊഴിവാക്കി. കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല റോഡുകളും വെള്ളത്തിനടിയിലാണ്. പാലങ്ങളിലും വെള്ളം കയറി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment