നിയന്ത്രണങ്ങൾക്ക് പുല്ലുവില; ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍




ന്യൂഡല്‍ഹി: നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയ ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍. നിരോധനം ഏര്‍പ്പെടുത്തിയിട്ടും ആളുകള്‍ പടക്കം പൊട്ടിച്ചത് വായു മലിനീകരണം വര്‍ധിക്കാന്‍ കാരണമായി. 


ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകള്‍ പ്രകാരം ദീവ ആനന്ദ് വിഹാറില്‍ 481, ഐ‌ജി‌ഐ വിമാനത്താവള മേഖലയില്‍ 444, ഐ‌ടി‌ഒയില്‍ 457, ലോധി റോഡ് മേഖലയില്‍ 414 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചതോടെ ഡല്‍ഹിയില്‍ പലയിടങ്ങളിലും കനത്ത പുക മൂടിയിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment