പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കാനൊരുങ്ങി ഇ - കൊമേഴ്‌സ് കമ്പനികൾ
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പായ്ക്കിങ്ങിന് ബദൽതേടി ഇ കൊമേഴ്‌സ് കമ്പനികൾ. കേന്ദ്രസർക്കാർ ഒക്‌ടോബർ രണ്ടുമുതൽ നിയന്ത്രണം കൊണ്ടുവരാനിരിക്കെയാണ് പ്ലാസ്റ്റിക്കിന് പകരം കമ്പനികൾ ബദൽ തേടുന്നത്. ഗാന്ധി ജയന്തി മുതൽ നിയന്ത്രണം കൊണ്ടുവരുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.


ഈ കൊമേഴ്‌സ് കമ്പനികൾ കൂടുതലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് പാക്കിങ് നടത്തുന്നത്. ലക്ഷക്കണക്കിന് ഉത്പന്നങ്ങളാണ് ഓരോ ദിനവും ഈ കൊമേഴ്‌സ് കമ്പനികൾ ഇത്തരത്തിൽ പാക്ക് ചെയ്ത് അയക്കുന്നത്.  ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലുള്ളത് ആയതുകൊണ്ട് തന്നെ ഇവ വലിയ മാലിന്യ പ്രശ്നമാണ് ഉണ്ടാക്കുന്നത്. 


ഓൺലൈൻ ശ്രുംഖലയായ ഫ്ളിപ് കാർട്ട് പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 75 ശതമാനത്തോളം കമ്പനി കുറച്ച് കഴിഞ്ഞു. ബാക്കിയുള്ള 25 ശതമാനവും ഉടനെ കുറച്ച് പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കും. 2021 ആകുമ്പോഴേക്ക് പൂർണമായി പ്ലാസ്റ്റിക് ഫ്രീ കമ്പനി ആകുകയാണ് ലക്ഷ്യം.  


രാജ്യത്തെ മുൻനിര ഓൺലൈൻ വ്യാപാര കമ്പനികളായ ആമസോൺ, ബിഗ് ബാസ്‌കറ്റ് എന്നിവയും പ്ലാസ്റ്റിക് മുക്തമാകാനുള്ള ശ്രമത്തിലാണ്. പാക്കിങ് മൂലമുണ്ടാകുന്ന മാലിന്യം കുറച്ച് പരമാവധി പുനരുപയോഗിക്കാൻ അവർതന്നെ നടപടിയെടുക്കേണ്ടതുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി സെക്രട്ടറി ഡി കെ മിശ്ര അഭിപ്രായപ്പെട്ടിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment