വൈദ്യുതി വാഹനങ്ങളിലേക്ക് രാജ്യം മാറാത്തത് വാഹന വ്യവസായികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാൻ
രാജ്യത്തെ ഫോസ്സില്‍ ഇന്ധന വാഹനങ്ങള്‍ക്ക് പകരം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം  വ്യപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സഹായിക്കുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടായി. 2023 കൊണ്ട് എല്ലാ മുചക്ര വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റുവാന്‍ ഉദ്ദേശിക്കുമ്പോള്‍,ഇരു ചക്ര വാഹനങ്ങള്‍ (150 cc വരെ)2025 ഓടെ പൂര്‍ണ്ണമായും ഫോസ്സില്‍ ഇന്ധനരഹിതമാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. 


പാരീസ് ഉടമ്പടി പ്രകാരം ഹരിത വാതക ബഹിര്‍ഗമനം കുറച്ചു കൊണ്ടുവരുവാന്‍ ചുമതലപെട്ട നമ്മുടെ രാജ്യത്ത് പദ്ധതികള്‍  താമസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ നിലവിലെ വാഹന വ്യവസായികളുടെ താല്‍പര്യങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. യുറോപ്യന്‍ നിലവാരത്തിലേക്ക് എത്തിക്കുവാനായി BS-V1 മാതൃക പുതുതായി പിന്തുടരുന്ന വാഹന നിര്‍മ്മിതാക്കള്‍ക്ക്‌, മുടക്കിയ പണം തിരിച്ചു പിടിക്കുവാന്‍ പരമാവധി സമയം അനുവദിക്കുക എന്ന ലക്ഷ്യത്താല്‍ വൈദ്യുതി വാഹനങ്ങളുടെ  വൈകിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നു. അതിനാല്‍ അത്തരം വാഹനങ്ങള്‍ നിരത്തുകളില്‍ വ്യപകമാകുവാന്‍ 2030 വരെ കാത്തിരിക്കണം എന്നതാണ് ഇപ്പോളത്തെ അവസ്ഥ. നിലവില്‍  രാജ്യത്ത് വര്‍ഷം പ്രതി 2.6 കോടി ഇരു ചക്ര വാഹനങ്ങളുടെ  വില്‍പന നടക്കുമ്പോള്‍ അതില്‍ വൈദ്യുതിയില്‍ ഓടുന്നവ 50 ലക്ഷത്തിനു താഴെ മാത്രമാണിപ്പോള്‍.


കേന്ദ്ര ഊര്‍ജ്ജ വകുപ്പ്, കമ്പനികളുടെ carbon credit trading നെ Corporate average Fuel efficiency യുമായി ബന്ധിപ്പിക്കുവാന്‍ തീരുമാനിച്ചാല്‍  മോട്ടോര്‍ വാഹന വ്യവസായികള്‍  electric വാഹന നിര്‍മ്മാണത്തില്‍ കൂടുതല്‍ താല്‍പര്യം കാട്ടുവാന്‍ നിര്‍ബന്ധിതരാകും.യുറോപ്പില്‍ വന്‍കിട കമ്പനികളുടെ ഉത്പാദനം carbon credit രീതികളുമായി ബന്ധപ്പെടുത്തി കഴിഞ്ഞു.അവിടങ്ങളില്‍ വിവിധ കമ്പനികള്‍ അവരുടെ ഉത്പാദന രീതികളും ഉത്പന്നവും പരാമവധി കുറഞ്ഞ കാര്‍ബണ്‍ ഹരിത പാതുകമുള്ള മാര്‍ഗ്ഗങ്ങളില്‍ എത്തിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും പ്രകൃതി സവ്ഹൃത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ കമ്പനികളെ നിബന്ധിതമാക്കുവാന്‍ സര്‍ക്കാര്‍  നിയമങ്ങള്‍ കര്‍ക്കശമാക്കണം.ലോകത്തെ ഇരു-മുച്ചക്ര നിര്‍മ്മാണ കമ്പനികളില്‍  4 ല്‍  3 ഉം ഇന്ത്യന്‍ ആയതിനാല്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണത്തില്‍ ഇന്ത്യയെ പ്രധാന ഹബ്ബാക്കി മാറ്റാന്‍ കഴിയും  നിലവില്‍ ബാറ്ററി നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്ക് കേവലം 5% മാത്രമാണ്. ഉപഭോക്താക്കളെയും ഒപ്പം പുതിയ സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സമീപനം സര്‍ക്കാര്‍ ഭാഗത്തുനിന്നും ഇനി എങ്കിലും കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു. പൊതു വാഹന സംവിധാനങ്ങളിലും മറ്റും വൈദ്യുതി വാഹനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുവാന്‍ സര്‍ക്കാര്‍ സമയബന്ധിതമായ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment