ദേശീയ ആഘാത പഠനം 2020 ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാനുമുള്ള തീയതി നീട്ടാൻ കോടതി




ന്യൂഡൽഹി: ദേശീയ ആഘാത പഠനം 2020 (Environment Impact Assessment Notification 2020) ലെ ഡ്രാഫ്റ്റിനുമുകളില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാനുമുള്ള തീയതി നീട്ടുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി കോടതി ആവശ്യപെട്ടു. പുതിയ നിയമത്തിന്‍റെ തയ്യാറെടുപ്പുകളെ അട്ടിമറിക്കുവാനുള്ള കേന്ദ്ര തീരുമാനത്തിലൂടെ കോവിഡിന്‍റെ കാലത്തെ തെറ്റായ സര്‍ക്കാര്‍ സമീപനമാണ് തുറന്നു കാട്ടപെട്ടത്.


60 ദിവസങ്ങള്‍ നല്‍കി ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കണം എന്ന നിയമത്തെ അവഗണിക്കുവാന്‍ Environment Impact Assessment notification ളിലൂടെ ശ്രമം തുടരുകയാണ്. നിലവിലുള്ള 2006 നിയമത്തെ പാടെ തിരുത്തി കൂടുതല്‍ ഉദാര നടപടികളിലൂടെ ഖനനവും അനുബന്ധ പ്രവര്‍ത്തനവും വേഗത്തിലാക്കളാണ് പുതിയ  നിയമത്തിൻ്റെ  ലക്ഷ്യം. പുതിയ കോടതി ഇടപെടലിലൂടെ ഓഗസ്റ്റ് മാസം 10 വരെ ഭേദഗതികള്‍ അവതരിപ്പിക്കാം.


കര്‍ഫ്യൂവിന്‍റെ മറവില്‍ പരിസ്ഥിതി ആഘാത പഠനം ആവശ്യമായ 191 പ്രൊജക്റ്റുകള്‍ നിയമങ്ങളെ മറന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയത്. പദ്ധതികള്‍ക്ക് അനുവാദം നല്‍കുവാന്‍ അവകാശമുള്ള National Board of Wild life, Forest Advisory Committee,10 അംഗങ്ങളുള്ള Appraisal committee എന്നിവയെ പരിഗണിക്കാതെ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം തീരുമാനങ്ങള്‍ കൈ കൊണ്ടു.


അതുവഴി സുപ്രീംകോടതി ഇടപെട്ട ആസാമിലെ എണ്ണ ഖനന പദ്ധതിയും ഒഡീസയിലെ കല്‍ക്കരി ഖനനം, മദ്ധ്യപ്രദേശിലെ ഡയമണ്ട് പ്ലാന്‍റ് എന്നിവ ഒരു പരിശോധനയും കൂടാതെ തുടങ്ങുവാന്‍ അവസരം ഒരുങ്ങികഴിഞ്ഞു.പരിസ്ഥിതി വിഷയത്താല്‍ മാറ്റി വെച്ചിരുന്ന 36 പദ്ധതികള്‍ പശ്ചിമ ഘട്ടത്തില്‍ ആരംഭിക്കുന്നു.കോവിഡു കാലത്തെ കര്‍ഫ്യൂവിന്‍റെ മറവില്‍ പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള ഇടപെടലുകളില്‍ മറ്റൊന്നായിരുന്നു  Environment Impact Assessment Notification 2020ന്‍റെ പേരില്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment