പ്രകൃതിക്ക് വേണ്ടി നടന്ന പോരാട്ടങ്ങൾ, സമരങ്ങൾ




മനുഷ്യ സംസ്ക്കാരത്തിന്റെ  വികസനത്തിന്റെയും ആധുനികവത്കരണത്തിന്റെയും അത്ര തന്നെ പ്രായം ഉണ്ട് പ്രകൃതിക്ക് വേണ്ടി നടന്ന പോരാട്ടങ്ങൾക്കും. 400 വർഷങ്ങൾക്കു മുമ്പാണ് ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുന്നത്. ആത്യന്തികമായി മനുഷ്യന്റെ നിലനിൽപിന് ആധാരമായത് ശുദ്ധജലവും വായുവും പുഴകളും ആണെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ആളുകൾ ആണ് അതിനു നേതൃത്വം നൽകിയത്. കൃത്യമായി പറഞ്ഞാൽ ഇരുപതാം നൂറ്റാണ്ടിൽ ആണ് ആദ്യമായി ഇന്ത്യയിൽ പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്ക് വിത്ത് പാകുന്നത്. ലോകത്താകമാനം നടന്ന പ്രകൃതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ മത-രാഷ്ട്രീയത്തിന് അതീതമായി രൂപീകരിക്കപ്പെട്ട പ്രസ്ഥാനങ്ങളാണ് ഇവ.


എറിവരുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് ലോകശ്രദ്ധ എത്തിക്കാൻ കാരണമായത് നാല് പ്രധാന സംഭവങ്ങളാണ്. യുണൈറ്റഡ് നേഷൻസ് 1972 ൽ സ്വീഡനിൽ ഹ്യൂമൻ  എൻവിറോൺമെൻറ് എന്ന വിഷയത്തിൽ നടത്തിയ  യോഗം,  ലിമിറ്സ് ടു ഗ്രോത് എന്ന റിപ്പോർട്ട്‌,  1987 ൽ പ്രസിദ്ധീകരിച്ച അവർ കോമൺ ഫ്യൂച്ചർ എന്ന മറ്റൊരു റിപ്പോർട്ടും 1992 ൽ ഏർത് സമ്മിറ്റ് എന്ന പേരിൽ salanke, SA  ൽ നടന്ന മറ്റൊരു യോഗവുമാണ്. 1972 ൽ സ്വീഡനിൽ  നടന്ന യോഗത്തിൽ  പരിസ്ഥിതിയും വികസനവുമായി ബദ്ധപ്പെട്ട 26 തത്വങ്ങൾ രൂപീകരിക്കുകയുണ്ടായി. 1992 ലെ ഏർത് സമ്മിറ് യോഗത്തിലെ പ്രധാന നടപടി കാലാവസ്ഥ വ്യതിയാനവുമായി ബദ്ധപ്പെട്ട ഉടമ്പടി ആണ്.


ഇന്ത്യയിലെ ആദ്യ കാലങ്ങളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്   പ്രധാന പ്രേരണ മതവും  ആരാധനയുമായിരുന്നു. കേരളത്തിൽ  ഇന്നും  കാവുകൾ സംരക്ഷിച്ചു പോരുന്നത്  സർപ്പ  ആരാധനയുമായി  ബന്ധപ്പെട്ടാണ്. 400 വർഷങ്ങൾക്കു മുമ്പ്  ഗുരു ജാംബേ ശ്വരൻ എഴുതിയ മത നിയമാവലികൾ അനുസരിക്കുന്ന ജനവിഭാഗം ആണ് ബിഷ്‌ണോയി കമ്മ്യൂണിറ്റി. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഇവർ വൃക്ഷങ്ങളെയും വന്യമൃഗങ്ങളെയും ആരാധിക്കുന്നവരാണ്.  അമൃത ദേവി യുടെ നേതൃത്വത്തിൽ ഈ സമൂഹം  നടത്തിയ  വനസംരക്ഷണത്തിനുള്ള പോരാട്ടത്തിൽ 363 ഓളം ആളുകൾ ജീവൻ ത്യജിച്ചു.


1973 ൽ ഇന്ത്യയിൽ പ്രധാനമായി നടന്ന മൂന്നു പരിസ്ഥിതി പ്രധാന്യം അർഹിക്കുന്ന സംഭവങ്ങൾ 1997 ൾ രാമചന്ദ്ര റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.  ഇവയാണ് ഇന്ത്യയിലെ  പ്രവർത്തനങ്ങൾക് ആക്കം കൂട്ടിയത്. ഇവയിൽ ആദ്യത്തേത് 1973 ൽ പ്രഖ്യാപിച്ച പ്രൊജക്റ്റ്‌ ടൈഗർ ആണ്. ഇന്ത്യയിലെ നാഷണൽ പാർക്‌സും സാക്ച്ചറിസും ബന്ധിപ്പിച്ചു കൊണ്ട് വന്യജീവി സംരക്ഷണം ഉറപ്പുവരുത്തലായിരുന്നു ഈ പ്രൊജക്റ്റിന്റെ ലക്ഷ്യം. 1973 മാർച്ച്‌ 31  ന് ഇക്കണോമിക്  ആൻറ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച B.B വോറയുടെ എ ചാർട്ടർ ഫോർ ദി ലാൻഡ് എന്ന ലേഖനമാണ് മറ്റൊരു പ്രസക്തമായ സംഭവം. മണ്ണൊലിപ്പ്, ഭൂമിയുടെ അപചയം എന്നിവയാണ് ഈ ലേഖനത്തോൽ ഉന്നയിച്ച പ്രധാന വിഷയങ്ങൾ. ഇതിനെ  തുടർന്ന് 1980 ൽ ആണ് എൻവൺമെന്റൽ ഡിപ്പാർട്മെന്റ് നിലവിൽ വരുന്നത്. പിന്നീട് 6 വർഷങ്ങൾക്ക് ശേഷം ഇത് മിനിസ്ട്രി ഓഫ് എൻവർണ്മെന്റ് ആൻഡ് ഫോറെസ്റ്  ആയി വിപുലീകരിച്ചു.


ഇന്ത്യയിലാകമാകമാനം കോളിളക്കം സൃഷ്ടിച്ച പരിസ്ഥിതി പ്രസ്ഥാനമാണ് ചിപ്‌കോ മൂവ്‌മെന്റ്. ഉത്തരാഞ്ചലിൽ നടന്നിരുന്ന അനധികൃതമായ മരം മുറിക്കുന്നതിനെ അവിടത്തെ ഒരു കൂട്ടം കർഷകർ തടഞ്ഞത് അവയെ ആലിംഗനം ചെയ്തു കൊണ്ടാണ്. വനനശീകരണം, ഡാം പ്രൊജക്റ്റ്‌,  റോഡ് നിർമാണം തുടങ്ങിയ വികസന  പ്രവർത്തനങ്ങളാൽ  വെള്ളപ്പൊക്കങ്ങൾ ഈ ഭാഗങ്ങളിൽ സാധാരണയായിരുന്നു.  ഇതിനെതിരെ സാധാരണ കർഷകരെ മുന്നിൽ നിർത്തി കൊണ്ട് അഹിംസയിലൂന്നിയ ഈ സമരം വലിയ മാറ്റങ്ങൾക്ക് ഇടയാക്കി.


നർമദാ ബചാവോ ആന്തോളൻ ആണ് മറ്റൊരു പ്രശസ്തമായ സമരം. മേധാ പട്കറുടെ നേതൃത്വത്തിൽ നർമദാ റിവർ വാലി പ്രോജെക്റ്റിനെതിരെ നടന്ന സമരമാണിത്. ഹിമാലയത്തിലെ തെഹാരി ഡാം കോൺഫ്ലിക്റ്,  സേവ്  ഗംഗ മൂവേമെന്റ് എന്നീ മറ്റു പരിസ്ഥിതി സാംറ്റക്ഷണങ്ങളും ഇതിനെ തുടർന്ന്  നടന്നു.


കേരളത്തിൽ നടന്ന സൈലന്റ് വാലി, ഉത്തര കർണാടകത്തിലെ അപ്പിക്കോ മൂവ്മെന്റ് തുടങ്ങിയ സമരങ്ങൾ  ഇന്ത്യയിലുടനീളം ഇത്തരം പ്രവർത്തനങ്ങൾക്ക്  ഊർജമേകി. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഈ  പ്രസ്ഥാനങ്ങൾക്ക് സാധിച്ചു.  ഇവയുടെ ചുവടു പിടിച്ചു മറ്റു ഏഷ്യൻ രാജ്യങ്ങളിലും ക്രിയാത്മകമായ പാരിസ്ഥിതിക മുന്നേറ്റങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

Green Reporter

Umasree T M

Visit our Facebook page...

Responses

0 Comments

Leave your comment