കൊറോണയെ നേരിടുവാൻ - ഒന്നാം ഭാഗം




പകര്‍ച്ച വ്യാധികള്‍ ശക്തായി മാറുന്ന കാലത്ത് സയന്‍സിന്‍റെ ചേരുവകളെ മുന്‍ നിര്‍ത്തി എന്നാല്‍ തെറ്റി ധരിപ്പിക്കുവാന്‍ ശേഷിയുള്ള വിവരങ്ങള്‍ കൈമാറുന്നതിനെ Infodemic എന്ന് വിളിക്കും. (Portmanteau of "information" and "epidemic"). ഇത്തരം ശ്രമങ്ങള്‍ രോഗ പ്രതിരോധ നീക്കത്തെ നിരുത്സാഹപെടുത്തുകയെ ഉള്ളൂ. കോവിഡുമായി ബന്ധപെട്ട് വിവിധങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നതിൽ അധികം ആശയങ്ങള്‍ പ്രചരിപ്പിക്കപെട്ടത് ഇന്ത്യയിലാണ്. അതിൽ വെയില്‍ കായല്‍ മുതല്‍ ചാണക ലേപനവും സഞ്ജീവനി(ഹൈഡ്രോക്കി ക്ലോറോക്യൂന്‍) മരുന്നു മന്ത്രവും ഉണ്ടായിരുന്നു.


ആരോഗ്യ രംഗത്തിനെ ലാഭ വ്യവസായം വലിയ തോതിൽ സ്വാധീനിച്ചു വരുന്ന കാലത്താണ് നാം ജീവിച്ചു വരുന്നത്. മരുന്ന് കമ്പനികളുടെ ദല്ലാള്‍ പണി ചെയ്യുവാന്‍ മടികാണിക്കാത്ത മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ സംഘടന, ആരോഗ്യ രംഗത്തെ കച്ചവട ലോബിയുടെ ശക്തി വിളിച്ചറിയിക്കുന്നു. അതിനൊപ്പം നില്‍ക്കു വാന്‍ ജനകീയ ആരോഗ്യ ഭിഷഗ്വരന്മാരും നിർബന്ധിക്കപ്പെടുകയാണ്. അതിൻ്റെ പേരിൽ ജനങ്ങൾ ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകളോടു മുഖം തിരിക്കുക അനാരോഗ്യകരമായിരിക്കും. ഇവിടെയാണ് പൊതു മേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സര്‍വ്വകലാശാലകളുടെയും ഉത്തരവാദി ത്തം. (1950 നുശേഷമുള്ള കണ്ടെത്തലുകളില്‍ സര്‍വ്വകലാശാലകള്‍ക്ക് 50% പങ്കാ ളിത്തമുണ്ട്. Oxford സര്‍വ്വകലാശാലായുടെ Sciences Innovation(OSI),Ox Stem എന്നിവക്കുള്ള വാക്സിൻ നിർമ്മാണത്തിലെ റോൾ നിർണ്ണായകമായിരുന്നു) . അതിനു കരുത്തുണ്ടായിരുന്ന രാജ്യത്ത് രാജീവ് ഗാന്ധിയുടെ കാലം മുതൽ തുടങ്ങിയ അട്ടിമറികൾ, മരുന്നു നിർമ്മാണ രംഗത്തിനെ കുത്തക മുതലാളിമാരുടെ കൈയ്യിലെത്തിച്ചു.) 


സര്‍വ്വ ദേശിയ പകര്‍ച്ച വ്യാധിയായി നിയോ കൊറോണയെ പ്രഖ്യാപിച്ച ശേഷം ലോക ആരോഗ്യ സംഘടനയുടെ നേതൃത്തത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാ നിക്കപെട്ടത്.അതുകൊണ്ട് വൈറല്‍ ബാധയുടെ വിഷയത്തില്‍ അണു നാശിനി ലേപനം മുതല്‍ ഉള്ളില്‍ കൊടുക്കുന്ന മരുന്നുകളില്‍ വരെ സാർവ്വ ദേശീയമായ നിര്‍ദ്ദേശങ്ങളെ പരിഗണിക്കുവാന്‍ ഓരോ രാജ്യവും ബാധ്യസ്ഥമാണ്.ലോകാരോഗ്യ സംഘനയുടെ തീരുമാനങ്ങളില്‍ പലതും കോര്‍പ്പറേറ്റ് രാഷ്ട്രീയവുമായി ഒത്തു പോകുന്നതാണ് എന്ന യാഥാര്‍ഥ്യത്തെ ഇവിടെ മറക്കുന്നില്ല.പകര്‍ച്ച വ്യാധികള്‍ക്ക് കാരണമായ ജീവികളെ തിരിച്ചറിയുവാനും അതിന്‍റെ ജനിതക ഘടന മനസ്സിലാക്കു വാനും ദശകങ്ങൾ എടുത്തിരുന്നു എങ്കിൽ ,നിയോ കൊറോണയുടെ വിഷയത്തിൽ മാസങ്ങൾക്കകം വിജയം കണ്ടു.അതിൽ ആധുനിക ലോകത്തിന് അഭിമാനിക്കാം. അതിന്‍റെ തുടര്‍ച്ചയായി പൊതുവെ 8 വര്‍ഷം മുതല്‍ 12 വര്‍ഷം എടുക്കുന്ന പ്രതി രോധ കുത്തിവെപ്പു തയ്യാറാക്കൽ ഒരു വര്‍ഷത്തിനകം തന്നെ ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞു.അപ്പോഴും സയന്‍സ് കൈ കൊണ്ട അന്വേഷണങ്ങളും കണ്ടെത്തലുകളും പരിമിതികള്‍ നിറഞ്ഞതാണ്‌ എന്ന് സയന്‍സിന്‍റെ ലോകം തിരിച്ചറിയുന്നു.


നിയോ കൊറോണ വൈറസ്സ് തന്നെ ഗൂഡാലോചനയാണ് , അത്തരം ഒരു ജീവിയും നിലവിലില്ല എന്ന വാദം ഉയര്‍ത്തുന്ന ആളുകള്‍ നാട്ടില്‍ സജ്ജീവമാണ്.മറ്റു ചിലര്‍ സൂക്ഷ്മ ജീവികള്‍ ഉണ്ട് എന്ന് സമ്മതിക്കുന്നു.അതിനുള്ള ചികിത്സ നസ്യവും മഞ്ഞ ളും ഇഞ്ചി പിഴിഞ്ഞതും ഗ്ലുകോസ് ഉപയോഗിച്ച് നാസാരന്ദ്രങ്ങള്‍ കഴുകലുമാണ് എന്ന്(പ്രകൃതി ചികിത്സാവിഭാഗത്തില്‍പെട്ടവരും ആധുനിക വൈദ്യ ശാസ്ത്രം പഠിച്ച ചിലരും വാദിക്കുന്നു.രോഗവും ചികിത്സയും ഊഹത്തിന്‍റെയും വാര്‍ത്ത‍കളുടെയും വ്യക്തി അനുഭവങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നത് അപക ടങ്ങള്‍ ഉണ്ടാക്കും.അതുകൊണ്ടാണ് ഏറെ പരിമിതികള്‍ ഉള്ള അവസരത്തില്‍ പോലും ഭാഗികമായി അനുഗുണമെന്നു കരുതിയ വിവിധ മരുന്നുകളെ വേണ്ടത്ര പരിഗണിക്കുവാൻ ലോക ആരോഗ്യ സംഘടന മടിച്ചത്.


കൊറോണ വിഭാഗത്തില്‍ പെടുന്ന നിരവധി വൈറസുകളില്‍ മനുഷ്യര്‍ക്ക് അപകടം വരുത്തി വെച്ച SARS,MERS എന്നിവയെ പ്രതിരോധിക്കുവാന്‍ വിജയിച്ച ആരോഗ്യ രംഗം അതെ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു വിഭാഗത്തിന്‍റെ പകര്‍ന്നു പിടിക്കുവാനുള്ള കഴിവില്‍ അന്ധാളിച്ചു നില്‍ക്കുന്നു.നിയോ-കൊറോണ ജീവി നിരവധി പരിണാമ ങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു.അത്തരം പരിണാമങ്ങള്‍ ജീവി വര്‍ഗ്ഗങ്ങള്‍ സ്വയം നിലനില്‍ക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്.പുതുതായി കാണുന്ന mutationനുവിധേയമായ ജീവികളുടെ പടരുവാനുള്ള കഴിവ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ നിന്നും തിരിച്ചറിയാം(Rate of Spread, OR).


വൈറസ് ശരീരത്തിലെ ശ്വാസകോശങ്ങളില്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ശ്വാസകോശത്തിലെ Angiotensin Converting Enzyme 2(ACE2)നെയാണ് കൊറോണ വൈറസ്സുകള്‍ ബാധിക്കുക.അതുവഴി Angiotensin 2, Angiotensin (രക്ത സമ്മർദ്ദംകുറക്കുന്നത്) ആയി മാറാതെ,Angiotensin 2 അളവ് അധികമായി ശ്വാസകോശത്തിൽ തുടരും.അതുവഴി ശ്വാസകോശത്തില്‍ നീര്‍കെട്ടിന് അവസരം ഒരുങ്ങും.മറ്റൊന്ന് ശ്വാസ കോശത്തിലെ വെളുത്ത രക്താണുക്കള്‍ അന്യവസ്തുക്ക ളുടെ സാനിധ്യത്തില്‍ സജ്ജീവമാകുമ്പോള്‍ Cytokine Storm Syndrome എന്ന അവസ്ഥ ഉണ്ടാകും.Cytocane കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുകയും അത് നിർക്കെട്ടുണ്ടാക്കുകയും ചെയ്യും. ഈ അവസ്ഥയാണ്‌ Severe Acute Respiratory Syndrome.അങ്ങനെ ശ്വാസ കോശത്തിന്‍റെ പ്രവര്‍ത്തനം താളം തെറ്റും,കോവിഡു രോഗം ശ്വസന പ്രവര്‍ത്തനത്തെ താറുമാറാക്കും.


നിയോ കൊറോണയുടെ ACE 2 ലെ കടന്നു പിടുത്തത്തിനു  സഹായിക്കുന്ന Spike Protein നെ തടയുവാന്‍ നമ്മുടെ ശ്വാസ കോശത്തിനു കഴിയുമെങ്കില്‍ വൈറസിന് അപകടകാരിയാകുവാൻ കഴിയില്ല. പക്ഷെ സൂക്ഷ്മ ജീവിയുടെ ഈ കഴിവിനെ നശിപ്പിക്കുവാന്‍ തല്‍ക്കാലം ഭേദപെട്ട മരുന്നുകള്‍ ലഭ്യമല്ല എന്നതാണ് വെല്ലു വിളി. കോവിഡു ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി മരുന്നുകളുടെ പേരുകൾ ഉയർന്നു വന്നിരുന്നു. Remdesivir(Ebola ക്കെതിരെ ഉപയോഗിക്കുന്ന മരുന്ന്), Lopinavir & Ritonavir(AIDS മരുന്ന്) , Favipiravir(antiviral), Convalescent Plasma therapy (രോഗം വന്നവരിൽ നിന്നും പ്ലാസ്മ രോഗികൾക്ക്), Monoclonal antibiotic, Itolizumab+ Steroid (immunity കുറക്കുന്ന).സഞ്ജീവനിയായി പറഞ്ഞ Hydroxy 
choloroquine(മലേറിയൽ  മരുന്ന്). ഇവയൊക്കെ സിദ്ധാന്തപരമായി പ്രവർത്തി ക്കുമെന്ന ധാരണ പരത്തി എങ്കിലും കോറോണ വൈറസ്സിൻ്റെ Lipo protein കവച ത്തെയോ നമ്മുടെ ശ്വാസ കോശത്തിൽ കയറി പറ്റുവാൻ സഹായിക്കുന്ന വൈറസ്സിൻ്റെ Spike Protein ൻ്റെ മുന ഒടിക്കുവാനോ വേണ്ടത്ര കഴിവുണ്ടായിരുന്നില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment