210 കിലോമീറ്റർ വേഗത്തിൽ ഫോനി ചുഴലിക്കാറ്റ് നാളെ ഒഡിഷ തീരത്തെത്തും




ഫോനി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിൽ ഈ കാറ്റ് വ്യാപക നാശ നഷ്ടങ്ങൾ വരുത്തിയേക്കാം. ചുഴലിക്കാറ്റ് നാളെ ഒഡീഷ തീരത്തെത്തുമെന്നാണ് കരുതുന്നത്.


ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച  ഉച്ചക്ക് ശേഷം ഗോപാൽ പൂർ ചന്ദ്ബാലി തീരത്തിനിടയിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഒഡിഷയുടെ തീരം തൊടുന്ന കാറ്റ് ആന്ധ്രാപ്രദേശിലും പശ്ചിമബംഗാളിലുമെത്തും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഈ സംസ്ഥാനങ്ങളിലെ 103 ട്രെയിനുകൾ റദ്ദാക്കി. ആന്ധ്രയിലെയും പശ്ചിമ ബംഗാളിലേയും ഒഡിഷയിലെയും 19 ജില്ലകളെ സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. 


ഒഡീഷയിൽ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാൻ ശ്രമങ്ങൾ തുടരുന്നു. 14 ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഗഞ്ചാം, ഗജപതി, പുരി എന്നിവയടക്കം അഞ്ച് തീരദേശ ജില്ലകളില്‍ ഫോനി കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് പരമാവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.


ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പങ്കിടുന്ന തീരദേശമായ കക്കിന്‍ഡ, വിശാഖപട്ടണം തുടങ്ങിയടങ്ങളില്‍ കടലാക്രമണം, തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കം എന്നിവയുണ്ടാകാണും സാധ്യതയുണ്ട്. ബ്രഹ്മപൂര്‍ മുതല്‍ പുരി വരെയുള്ള നഗരങ്ങളിലും അപകടകരമായ കാറ്റ് ദുരന്തം വിതയ്ക്കും. അടിസ്ഥാനപരമായി ഇത് എല്ലാ മേഖലകളിലും തകര്‍ച്ച ഉണ്ടാകും. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച വരെ ഫോനിയുടെ ശക്തി കുറയുന്നതിനാല്‍ ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ കാറ്റ് വീശുന്നതിന്റെ തീവ്രതയും കുറയും. എന്നിരുന്നാലും, കാറ്റും വെള്ളപ്പൊക്കവും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment