ഉത്തരേന്ത്യയിൽ പ്രളയം നാശം വിതയ്ക്കുന്നു; മരണം 80 കടന്നു 




ഉത്തരേന്ത്യയിൽ പ്രളയം നാശം വിതയ്ക്കുന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമാണ് ശക്തമായ മിന്നൽ പ്രളയം ഉണ്ടായത്. പഞ്ചാബിലും ജാഗ്രതാ നിർദേശം തുടരുകയാണ്. യമുന നദി കര കവിഞ്ഞ് ഒഴുകുകയാണ്. ഹരിയാനയിലും ഡൽഹിയിലും ജാഗ്രതാ നിർദേശമുണ്ട്. ഏത് സമയമാകും ഈ സംസ്ഥാനങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിയേക്കാം.


ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി പ്രളയത്തിൽ മരണം 80 കടന്നു. മഴ ഇപ്പോഴും തുടരുകയാണ് എന്നതിനാൽ പ്രളയം കൂടുതൽ അപകടങ്ങൾ ഉണ്ടാക്കാനിടയുണ്ട്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ച് ഒഴുകുയാണ്. നിരവധി മരങ്ങളും മറ്റും നശിച്ചിട്ടുണ്ട്. പ്രളയക്കെടുതി നേരിടാൻ അടിയന്തര സഹായം ഉത്തരാഖണ്ഡ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ മാത്രം 12 പേരാണ് പ്രളയം മൂലം സംസ്ഥാനത്ത് മരിച്ചത്.


ഹിമാചലിൽ മണ്ണിടിച്ചിലിനെ തുടർന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ പലയിടങ്ങളിലും കുടുങ്ങി കിടക്കുകയാണ്. ഹിമാചലിൽ മഴ റോഡ് ഗതാഗതത്തെ താറുമാറാക്കി.  മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ   താൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. ഇന്നലെ സിസുവിൽ കുടുങ്ങി പോയ മലയാളികളുടെ സംഘം സുരക്ഷിതരായ മണാലിയിൽ എത്തി. 570 കോടി രൂപ നഷ്ടമാണ് ഹിമാചൽ പ്രദേശിൽ മാത്രം ഈ മഴക്കെടുതിയിൽ ഉണ്ടായത്. 


പഞ്ചാബിലും ജാഗ്രത നിർദ്ദേശം തുടരുകയാണ്. അവിടെ 250 ഗ്രാമങ്ങളിൽ വെള്ളംകയറി. പ്രളയം നേരിടാൻ നൂറു കോടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ജമ്മു കശ്മീർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment