മായം ചേർത്താൽ ക്രിമിനൽ കുറ്റം സുപ്രീം കോടതി




ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് സുപ്രീം കോടതി.നിരോധിത ഉൽപ്പന്നം വിൽക്കുകയാണെങ്കിൽ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കേസ് എടുക്കുന്നതിനൊപ്പം ഇന്ത്യൻ ശിക്ഷാനിയമം 188 ഉപയോഗിച്ച് ക്രിമിനൽ കുറ്റവുംചുമത്തനാകും.മായം ചേർക്കലിനും മറ്റുക്രമക്കേടുകൾക്കും നിസ്സാരപിഴ ഈടാക്കുകയാണ്  ചെയ്തുകൊണ്ടിരുന്നത്.

 

 

ദുർബലമായ ഭക്ഷ്യസുരക്ഷാനിയമങ്ങളെ മറികടന്നുകൊണ്ട് വ്യാപകമായി ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കപ്പെടുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.പൊതുജനങ്ങളുടെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും പരാതിയിൽ പൊലീസിന് കേസെടുക്കാം.ഭക്ഷ്യ സുരക്ഷാനിയമപ്രകശ്രം ഉദ്യോഗസ്ഥർ കേസെടുക്കുന്നതിനോടൊപ്പം തന്നെ പൊലീസിന് കൈമാറാനാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment