കൂടുതൽ പ്രസക്തമാകുന്ന വനദിനവും ജലദിനവും 




വെള്ളമില്ലാത്ത (അതുകൊണ്ട് സ്വാഭാവികമായി ജീവനില്ലാത്തതും) ഭൂമിയാണ് ചൊവ്വ. ഭൂമിയിലെ ശുദ്ധജല ദൗർലഭ്യം ജീവിതത്തെ അസാധ്യമാക്കും. ആവശ്യത്തിനു വെള്ളവും അനുബന്ധ സാഹചര്യവുമുള്ള നമ്മുടെ ഭൂമിയുടെ രൂപീകരണം കേവല അവിചാരിത സംഭമായിരുന്നു. 500 പൂജ്യങ്ങളുള്ള ഒന്നിൻ്റെ സംഖ്യയോളം സാധ്യതകൾ ഭൂമിയുടെ രൂപീകരണത്തിന് ഉണ്ടായിരുന്നു. അത്ര വിരളമായ അവസരങ്ങളിൽ  നിന്നു രൂപപ്പെട്ട ഭൂമി ഉണ്ടാകുന്നതിനും ആയിരം കോടിയോളം വർഷങ്ങൾക്കു മുൻപ് സംഭവിച്ച മഹാ സ്ഫോടനം അതിൻ്റെ സാനിധ്യത്തിന്നു കാരണമായി.  പ്രപഞ്ച സ്ഫോടനത്തിൻ്റെ ആദ്യ സെക്കൻ്റിലെ 43 ൽ ഒന്നു സമയങ്ങളുടെ ഇടവേളകളിൽ സംഭവിച്ച മാറ്റങ്ങൾ വളരെ നിർണ്ണായകമായിരുന്നു. അങ്ങനെ രൂപപ്പെട്ട പ്രപഞ്ചം (ഭൂമിയും) നിരന്തരം മാറ്റങ്ങൾക്കു വിധേയമാണ്. ഭൂമിയിലേക്കു പതിക്കുന്ന ഉൽക്കകളും ഭൂമിയിൽ നിന്നു രക്ഷപെടുന്ന മൂലകങ്ങളും ചേർന്നുള്ള മാറ്റം ഗോളത്തിൻ്റെ പിണ്ഡത്തിൽ ചില്ലറ മാറ്റങ്ങൾ വരെ വരുത്തുന്നു. നിരന്തരമായി മാറി കൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയിലെ സംഭവങ്ങൾ ജീവികൾക്ക് പ്രതികൂലമായി തീർന്നതിൽ  പ്രധാന കാരണം കാടുകളുടെയും അവയുടെ വരദാനമായ പുഴയുടെയും ശോഷണമാണ്. മനുഷ്യരുടെ അധികമായ കാർബൺ ബഹിർ ഗമനത്തിലൂടെ ഹരിത താപനം വർധിച്ചു. അതുവഴി വൻ തോതിൽ ബാഷ്പീകരണം സംഭവിക്കുന്നതിലൂടെ മഴയുടെ സ്വഭാവം മാറിമറിഞ്ഞു. കാർമേഘങ്ങൾ വലുപ്പം വർധിക്കുന്നത് മേഘ സ്ഫോടനത്തിനും കഠിന മഴക്കും കാരണമാണ്. ഡിസംബറിൽ മഴ,ഫെബ്രുവരിയിലെ വർധിച്ച തണുപ്പ്, വേനൽക്കാലത്തെ സൂര്യാഘാതം ഉണ്ടാക്കുന്ന സൂര്യൻ, വേനൽ മഴയുടെ പാരമ്പര്യ രീതി മാറിയത്, മൺസൂൺ മഴയുടെ താളം തെറ്റലും അളവിലെ കുറവും തുലാവർഷത്തെ മഴയും ശൈത്യ കാലത്തെ മഴയുടെ വർധിച്ച തീവ്രതയും മാറുന്ന കാലത്തെ ഓർമ്മിപ്പിച്ചു. ഈ സാഹചര്യങ്ങൾ സജ്ജീവമാകുമ്പോൾ കാടും പുഴയും വേഗത്തിൽ തകരുകയാണ്.


മഴയുടെ സ്വഭാവത്തിലെ മാറ്റം ഉണ്ടാകുമ്പോഴും കേരളത്തിലെമൊത്തം മഴ ലഭ്യതയിൽ വൻ ഇടിവുണ്ടായിട്ടില്ല എങ്കിലും വെള്ളത്തിൻ്റെ ലഭ്യത കുറയുകയാണ്. ഭൂഗര്‍ഭ ജലവിതാന നിരക്ക് ഉയര്‍ത്തുന്നതിനോ ജലക്ഷാമം പരിഹരിക്കുന്നതിനോ കേരളം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. പശ്ചിമഘട്ടം പോലെയുള്ള ജല ഗോപുരത്തിന്റെ സാമീപ്യമുണ്ടായിട്ടും ജലം നമ്മുടെ ഭൂഅറകളില്‍ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെടുകയാണ്. പശ്ചിമ ഘട്ടത്തില്‍നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളും കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളും കൂടി മൊത്തം 7.8 കോടി ക്യൂബിക് മീറ്ററോളം (78.എം. സി.എം) ജലം ഒഴുക്കുന്നു. അതില്‍ 71.23 എംസിഎം ജലവും കേരളത്തിലൂടെയാണ് ഒഴുകുന്നത്. ഭൗമ അറകളില്‍ ജലം എത്തിക്കുന്നതിനുള്ള സാങ്കേതിക നയം നടപ്പാക്കുന്നതിന്റെ പോരായ്മയാണ് ജല ക്ഷാമത്തിന് ഇടവരു ത്തിയത്. പശ്ചിമഘട്ട മലനിരകളില്‍ പെയ്തിറങ്ങുന്ന മഴയുടെ മൂന്നില്‍ രണ്ടു ഭാഗവും ഭൂഗര്‍ഭ അറകളില്‍ എത്തിച്ചേരുന്നതിനു പകരം കടലിലെത്തിച്ചേരുകയും ശുദ്ധ ജലം സ്ഥിരമായി നഷ്ട പ്പെട്ടുപോകുന്നതിന് ഇടവരുത്തുകയും ചെയ്യുന്നു. കുറഞ്ഞ മഴ ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിലെ ഭൗമ ജല വിതാന നിരക്ക് വളരെ താഴ്ന്നു പോയത് പണ്ടു മുതല്‍ തന്നെ പിന്തുടര്‍ന്ന തെറ്റായ ജല സംരക്ഷണ നയത്തിന്റെ ഫലമാണ്. ജലനിരപ്പ് പലപ്പോഴും 0-20 MBGL (Meter Below Ground Level) വരെ എത്തിയിട്ടുപോലും സംഭവിച്ചത് എന്തു കൊണ്ടെന്നോ ജല സംരക്ഷണത്തിന്റെ ശാസ്ത്രീയ മാര്‍ഗം അന്വേഷിച്ചിട്ടില്ല. ലോകത്തിലെ മറ്റേത് രാഷ്ട്രങ്ങളേ ക്കാളും ജലവിനിയോഗ നയത്തില്‍ കേരളം പിന്നിലാണ്. ചൈനയില്‍ 655 മില്ലി.മീറ്റര്‍. മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിലും10 എംബിജിഎല്ലില്‍ കൂടുതല്‍ ജലം താഴ്ന്നിട്ടില്ല. അതുപോലെ തന്നെ ഇറാഖില്‍ 216 മില്ലി മീറ്റര്‍ മാത്രമാണ് മഴ എങ്കിലും ഏഴ് MGBL കൂടുതല്‍ ജല നിരക്ക് താഴ്ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


ജലം വിവിധ ഭൂഗര്‍ഭ ജല അറകളിലേക്ക് എത്തിച്ച് സംരക്ഷിക്കുന്നത് ധാരാളം സുഷിരങ്ങളോടുകൂടിയ ചെറു ‘ന്യൂറോണു'കളാണ്. സുഷിരങ്ങളടങ്ങിയ ജലത്തെ ഭൂഗര്‍ഭ അറകളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ലക്ഷക്കണക്കിന് ചെറു ചാനലുകളാണ് ന്യൂറോണുകള്‍. മഴ പെയ്യുമ്പോള്‍ ജലം വലിച്ചെടുത്ത് ഭൂ അറകളിലേക്ക് എത്തിക്കുകയും അതിനെ സ്ഥിരമായി സംരക്ഷിക്കുകയും ചെയ്യുന്നത് ന്യൂറോണുകളാണ്. പ്ളാസ്റ്റിക് കവറുകള്‍, ചെറുപ്ളാസ്റ്റിക് സ്ക്രാപ്പുകള്‍ വഴി അടഞ്ഞു പോകുന്നതിലൂടെ ജല ഫില്‍ട്ടറേഷന് തടസ്സമായിത്തീര്‍ന്നു. സ്ക്രാപ്പുകള്‍ ഉഷ്ണകാലത്ത് സൂര്യതാപമേറ്റ് മണ്‍തരികളോടുകൂടി ഉരുകി അനേകം ചെറുലേയറുകളായി രൂപാന്തരപ്പെട്ട് ഭൂതലങ്ങളിലെ ന്യൂറോണുകളെ അടയ്ക്കുന്നു. ഇതു കാരണം, മഴവെള്ളം ഫില്‍ട്ടറേഷന് സാധ്യമാകാതെ അതിവേഗം കുത്തിയൊലിച്ച് കടലില്‍ പതിക്കുന്നതിനും ശുദ്ധജലം നഷ്ടപ്പെടുന്നതിനും ഇട വരുത്തുന്നു. പശ്ചിമ ഘട്ടത്തില്‍ പെയ്ത മഴയുടെ മൂന്നില്‍ രണ്ടു ഭാഗവും ഭൂഅറകളിലേക്ക് നിക്ഷേപിക്ക പ്പെട്ട് ബാക്കി മാത്രമാണ് അറബിക്കടലില്‍ പതിച്ചിരുന്നത്. 50 മുതല്‍ 90 ദിവസത്തിനുള്ളില്‍ സമയമെടുത്ത് നടക്കുന്ന പ്രക്രിയയായിരുന്നു. ഇന്ന് പശ്ചിമ ഘട്ടത്ത് പെയ്യുന്ന മഴയുടെ മൂന്നില്‍ രണ്ടുഭാഗവും രണ്ടുമൂന്ന് ആഴ്ചകള്‍ക്കകം തന്നെ ഭൂമിയില്‍ സംരക്ഷിക്കപ്പെടാതെ ഒഴുകിപ്പോയി കടലില്‍ പതിക്കുന്നു.


ഇന്ത്യയിലെ പലഭാഗങ്ങളിലായി 150 സെ.മി.മുതല്‍ 250 സെ.മി.വരെ ശരാശരി ജലം ബാഷ്പമായി പോകുന്നു. കേരളത്തില്‍ പെയ്യുന്ന മഴയുടെ പകുതി ഭാഗവും ഭൂഗര്‍ഭ അറകളിലേക്ക് എത്തിപ്പെടുന്നതിനു മുമ്പേതന്നെ ബാഷ്പമായി പോകുന്നു.‘ഭൂതല ജല ന്യൂറോണ്‍ ബ്ളോക്കുകള്‍’ വ്യാപകമായ വന്നതോടുകൂടി മഴ വെള്ളം ഭൂമിയി ലേക്ക് ഇറങ്ങിപ്പോകുന്നതില്‍ തടസ്സപ്പെടുത്തുക മാത്രമല്ല ബാഷ്പീകരണം ത്വരിതപ്പെടുത്തുകയും ചെയ്യും. മഴ പെയ്ത ഉടന്‍ തന്നെ ജലം താഴ്ന്നിറങ്ങി ഭൂഗര്‍ഭ അറകളിലെത്തുന്നതിനു മുമ്പേ ബാഷ്പീകരണത്തിന് വിധേയമാകുന്നു. ഭൂഗര്‍ഭ ജല അറക ളിലെ ജല വിതാനം ഉയര്‍ത്തുന്നതിന് മഴയുടെ അളവു മാത്രമല്ല പ്രധാന പ്പെട്ടതെന്നും നീരാവിയായിപ്പോകാതെ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രധാനപ്പെട്ടതാണ്. ബാഷ്പീകരണ ജല നഷ്ടം നിയന്ത്രിക്കു കയാണെ ങ്കില്‍ 50% മഴ കുറഞ്ഞാല്‍പ്പോലും ഭൂഗര്‍ഭ അറകളില്‍ ജല നിരക്ക് വര്‍ധിപ്പിക്കാമെന്നുള്ളതാണ് ഇസ്രയേല്‍ ജലസംരക്ഷണമാര്‍ഗം പഠിപ്പിക്കുന്നത്. 


നശിക്കുന്ന കാടും ശോഷിക്കുന്ന പുഴകളും കേരളത്തെ പ്രതിസന്ധിയിലാക്കുമ്പോൾ വനദിനവും (മാർച്ച് 21) ജലദിനവും (മാർച്ച് 22) കൂടുതൽ പ്രസക്തമാകുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment