താജ്മഹലിനെ ഇല്ലാതാക്കുന്ന മലിനീകരണം ; പഠിക്കാൻ ഉന്നതതല സമിതി




താജ്മഹലിനെ നശിപ്പിക്കുന്ന തരത്തിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെ കണ്ടെത്താൻ ഉന്നതതല സമിതി. താജ്മഹലിന് ചുറ്റുമുള്ള ടി.ടി.ഇസഡ് സോണിൽ പ്രവർത്തിക്കുന്ന അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന കമ്പനികളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് വനം പരിസ്ഥിതി മന്ത്രാലയം ആറംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. സംരക്ഷിത ചരിത്ര സ്മാരകമായ താജ്മഹലിന് ചുറ്റും 10400 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് വിമുക്തമാക്കാൻ വേണ്ടി പ്രഖ്യാപിച്ചതാണ് താജ് ട്രപ്പീസിയം സോൺ അഥവാ ടി.ടി.ഇസഡ്. 

 

താജ്മഹൽ സംരക്ഷിക്കാൻ അലംഭാവം കാണിക്കുന്നുവെന്ന് കേന്ദ്രസർക്കാരിനും, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ആഗ്ര,ഫിറോസാബാദ്, മഥുര,ഹത്രാസ്, എത്താ ജില്ലകളും, രാജസ്ഥാനിലെ ഭരത്പൂർ ജില്ലയും ഉൾപ്പെടുന്ന പ്രദേശമാണ് ടി.ടി.ഇസഡ്. ടി.ടി.ഇസഡിൽ പ്രവർത്തിക്കുന്ന കമ്പനികളെ മലിനീകരണം ഉണ്ടാക്കുന്നവയെന്നും അല്ലാത്തവയെന്നും കമ്മിറ്റി വേർതിരിക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ആയിരിക്കും കമ്മിറ്റിയുടെ തലവൻ. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment