ജർമ്മനി ;ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ട്രെയിൻ ,പരീക്ഷണം വിജയം




 ദീർഘകാലത്തെ തയ്യാറെടുപ്പിന് ശേഷം ജർമനി ഹൈഡ്രജൻ ഇന്ധനം കൊണ്ടോടുന്ന ആദ്യത്തെ ട്രെയിൻ Coradia iLint പുറത്തിറക്കി. ഹരിത ഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന ഇന്ധനങ്ങൾക്ക് ബദൽ സാധ്യമാകു മെന്ന് തെളിയിച്ചു കൊണ്ട് വടക്കൻ ജർമനിയിൽ 100 കിലോമീറ്റർ ദൂരം വിജയകരമായി പിന്നീടാൻ Coradia iLint ന് കഴിഞ്ഞു .

 

 

ഇതിനെ ഒരു വിപ്ലവമായാണ് നിർമാതാക്കളായ 'അൽസ്റ്റം' കമ്പനി സ്വയം വിശേഷിപ്പിച്ചത് .ഫ്രഞ്ച് -ജർമൻ സംയുക്തശ്രമമാണ് വിജയ ത്തിലെത്തിയത് 2021 ൽ ലോർ സാക്സണി സ്റ്റേറ്റിനു വേണ്ടി  14 Cor adia iLints പുറത്തിറക്കാനും പദ്ധതിയുണ്ട് .ഹൈഡ്രജൻ ഫ്യുവൽ  ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്ങിൽ  മറ്റൊരു സവിശേഷതയായി അറിയപ്പെടുന്ന 14 Coradia iLintsന് ഒരു ടാങ്ക് ഹൈഡ്രജൻ ഉപയോഗിച്ച് 1000 കിലോമീറ്റർ ഓടാൻ കഴിയും .ഇത് എതിരാളിയായ ഡീസൽ എഞ്ചിനോട് കിടപിടിക്കാനാവുന്ന ശേഷിയാണ് .

 

 

ശബ്ദരഹിതമാണെന്ന പ്രത്യേകത കൂടി ഇതിനുണ്ട് .ഡീസൽ എഞ്ചിനെക്കാൾ നിർമ്മാണച്ചെലവ് കൂടുതലായിരിക്കുമ്പോഴും മെയ്ന്റനൻസ് ചെലവ് തീരെ കുറവാണ് .മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയുള്ളവയാണ് പുതിയ ട്രെയിനുകൾ.

 

 

വാഹനങ്ങളും  ഉൽപ്പാദനമേഖലയും പുറത്തുവിടുന്ന  ഹരിതഗൃഹവാതകങ്ങൾ ഭൂമിയുടെ നിലനിൽപ്പിനു ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ലോകം . ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുകൊണ്ടു ള്ള ട്രെയിൻ ഗ്രീൻ ടെക്‌നോളജിയിലെ ഒരു പുതിയ ചുവടുവയ്പ്പാണ് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment