ചുടുകാറ്റുകളുടെ പിടിയിലമർന്ന് ഇന്ത്യ




ഇന്ത്യ കൂടുതല്‍ ചൂട് കാറ്റിന്‍റെ പിടിയിലേക്ക് എത്തിച്ചേരും എന്ന് പുതിയ പഠനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. പസഫിക്ക് ഉള്‍കടലില്‍ രൂപപെടുന്ന ന്യൂന മര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ ചൂട് കാറ്റിനും മറ്റു ചിലപ്പോള്‍ typhoon നും അവസരം ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ തീവ്രത വര്‍ധിക്കുവാന്‍ ആഗോള താപനം നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.


1961 നും 2005 നും ഇടക്ക് 54 ചൂട് കാറ്റുകള്‍(heat waves) രാജ്യത്ത് വീശിയിരുന്നു. എന്നാല്‍ അതിന്‍റെ എണ്ണം 2020 നും 2064 നും ഇടക്ക് 138 ആയി ഉയരും എന്നാണ് Future projections of Heat Waves Over India from CMIP 5 models പഠനം വ്യക്തമാക്കിയിരിക്കുന്നത്. വരണ്ട കാലാവസ്ഥക്ക് അവസരം ഒരുക്കുന്ന Elnino യുടെ പുതിയ രൂപമായ Elnino Modoki എന്ന വിളിക്കുന്ന പ്രതിഭാസമാണ് ഇന്ത്യയുടെ അന്തരീക്ഷത്തില്‍ നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂട് കാറ്റുണ്ടാകുവാന്‍ വരും നാളുകളിൽ ഉണ്ടാക്കുവാൻ ഇടയുണ്ടാക്കുന്നത്. Elnino രൂപപെടുന്നതും വ്യാപിക്കുന്നതും കിഴക്കന്‍ പസ്സഫിക്ക് സമുദ്ര അന്തരീക്ഷം ചൂട് പിടിക്കുമ്പോള്‍ ആണ്. പെറുവിന്‍റെ തീരം മുതല്‍ അതിന്‍റെ സ്വാധീനമുണ്ട്. അതിന്‍റെ തുടര്‍ച്ച മധ്യ, പടിഞ്ഞാറന്‍ പസ്സഫിക്ക് തീരങ്ങളില്‍ സംഭവിക്കുന്നു. Elnino Modoki മധ്യ പസഫിക്ക് ഭാഗത്താണ് രൂപപെടുന്നത് എന്നതിനാൽ കൂടുതല്‍ ശക്തമായി ഇന്ത്യയെ ബാധിക്കുവാന്‍ ഇടയുണ്ടാക്കും. ഇത്തരം കാറ്റുകള്‍ കൂടുതല്‍ ജലാംശം മണ്ണില്‍ നിന്നും ബാഷ്പീകരിക്കുവാന്‍ ഇടയുണ്ടാക്കുന്നതിലൂടെ മണ്ണ് കൂടുതല്‍ ചുട്ടു പഴുത്ത് കൃഷിയേയും മറ്റും പ്രതികൂലമായി ബാധിക്കും. അന്തരീക്ഷം കൂടുതല്‍ വരളുവാന്‍ സാഹചര്യം ഒരുക്കുന്നതിലൂടെ മണ്ണും അന്തരീക്ഷവും ഇന്നത്തേതിലും ബുദ്ധി മുട്ടുകള്‍ ജീവികള്‍ക്ക് വരുത്തി വെക്കും.


കഴിഞ്ഞ കാലത്ത്  10 വര്‍ഷത്തില്‍ പരമാവധി 5 ചൂട് കാറ്റുകള്‍ വീതം എന്ന കണക്കിലായിരുന്നു വീശിയിരുന്നത്.(4 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കുന്നവ)  പുതിയ സാഹചര്യത്തില്‍ അവയുടെ എണ്ണം വര്‍ദ്ധിക്കുവാനും 12 മുതല്‍ 18 ദിവസം വരെ നീണ്ടു നില്‍ക്കുവാനും ഇടം ഉണ്ടാക്കും.ഇപ്പോള്‍ തന്നെ മാറാട്ടയിലും (വിദര്‍ഭ ഉള്‍പെടെ), UP,ദല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്‌,തെലുങ്കാന, ഒഡീസ എന്നിവിട ങ്ങളില്‍ അനുഭവപെട്ട ചൂട് കാറ്റുകള്‍ കഴിഞ്ഞ നാളുകളില്‍ ഉണ്ടായതിലും വളരെ അധികം തീവ്രതയുള്ളതായിരുന്നു.പുതിയ പ്രതിഭാസം തെക്കേ ഇന്ത്യയെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളേയും കൂടുതലായി ബാധിക്കും എന്ന അനുമാനം കേരളത്തിനെ കൂടുതല്‍ വേവലാതി പെടുത്തേണ്ടതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment