മുംബൈ തീരത്ത് വംശനാശ ഭീഷണി നേരിടുന്ന രണ്ട് ഇന്ത്യന്‍ ഓഷ്യന്‍ ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍ ചത്തടിഞ്ഞു




മുംബൈ തീരത്ത് കഴിഞ്ഞ വ്യാഴാഴ്ച രണ്ട് ഇന്ത്യന്‍ ഓഷ്യന്‍ ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍ ചത്തടിഞ്ഞു. 4 അടിയും 5 അടിയും നീളമുള്ള ഡോള്‍ഫിനുകളെയാണ് മാഹിം, ഹാജി അലി എന്നീ തീരങ്ങളിലായി കണ്ടെത്തിയത്. ഈ വര്‍ഷം മാത്രം കുറഞ്ഞത് 4 ഓഷ്യന്‍ ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍ മുംബൈ തീരത്ത് ചത്തടിഞ്ഞിട്ടുണ്ട്.


ദക്ഷിണ മുംബൈയിലെ ബാന്ദ്രയില്‍ ഒരു ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് വീണ്ടും ഡോൾഫിനുകൾ ചത്തത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവിവര്‍ഗമാണ് ഇന്ത്യന്‍ ഓഷ്യന്‍ ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍. കൂടുതല്‍ ഡോള്‍ഫിനുകള്‍ ചത്തടിയുന്നത് പരിസ്ഥിതി പ്രവര്‍ത്തകരിലും വന്യജീവി വിദഗ്ദ്ധരിലും വലിയ ആശങ്കയാണ്‌സൃഷ്ടിച്ചിട്ടുള്ളത്


ഈ വര്‍ഷം ജനുവരിയില്‍ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രദേശത്ത് ഒരു ഡോള്‍ഫിന്റെ ശവം കണ്ടതായിപ്രദേശവാസികള്‍ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ മൂലം മനുഷ്യരുടെ ഇടപെടലുകള്‍ കുറഞ്ഞതാണ്‌ഇതിന് കാരണമായി അനുമാനിക്കപ്പെട്ടത്.


മഹാരാഷ്ട്രയുടെ തീരങ്ങളിലെ ഓഷ്യാനിക് ഡോള്‍ഫിനുകളെ സംരക്ഷിക്കാനായി ഒരു പദ്ധതിയ്ക്ക്2020-ല്‍ സംസ്ഥാനം രൂപം കൊടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'മാംഗ്രൂവ് സെല്‍' മഹാരാഷ്ട്രയിലെ 700 കിലോമീറ്റര്‍ വരുന്ന തീരപ്രദേശത്തെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കര്‍മ പദ്ധതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment