നാം എവിടെയാണോ അവിടെ തന്നെ ചെയ്യാവുന്ന കൃഷിയെ പറ്റി - ആമുഖം




കൊറോണ യുദ്ധത്തിൽ പങ്കാളിയാകാം എന്ന പ്രഖ്യാപനത്തിൻ്റെ ഭാഗമായി April 14 വരെയുള്ള ജന കർഫ്യൂ വിജയിപ്പിക്കുവാൻ നമുക്കു വേണ്ടി നമ്മൾ ബാധ്യസ്ഥരാണ്.


തൻ്റെ ചുറ്റുപാടുകളെ പരിസ്ഥിതി സൗഹൃദമാക്കുവാൻ കുടുംബാംഗങ്ങളെ ഒപ്പം നിർത്തുവാൻ ലഭിച്ച അവസരമാണിത്.നമ്മുടെ ഇടയിൽ ഇതിനായിപ്ലാനിംഗുകൾ നടത്താവുന്നതാണ്.ഇത്തരം പദ്ധതികളിലൂടെ നടപ്പിലാക്കുന്ന വിവരങ്ങൾ പരസ്പരം കൈമാറുവാനും അതാതു പ്രാദേശിക സ്വഭാവത്തെ പരിഗണിച്ച് നടപ്പിലാക്കുവാനും നമുക്കു കഴിയണം.


കേരള സർക്കാർ നേതൃത്വം നൽകുന്ന കോറോണ പ്രതിരോധ സഹായ സേനയിൽ 18 വയസ്സിനു മുകളിൽ 40 വയസ്സ് വരെ പ്രായമുള്ളവർ അംഗങ്ങളാകണം എന്ന അഭ്യർത്ഥന പരിസ്ഥിതി പ്രവർത്തകർ ഏറ്റെടുക്കേണ്ടതുണ്ട്. ലോക ആരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള സ്വയമായ മുൻ കരുതൽ സ്വീകരിച്ച്,  കൊറോണ പ്രതിരോധ പ്രവർത്തനത്തെ വിജയിപ്പിക്കേണ്ടത് അത്യന്താ പേക്ഷിതമാണ്. അതിൽ സാമൂഹിക അടുക്കള, ഭക്ഷണവും മറ്റും വീടുകളിൽ എത്തിക്കൽ, കെയർ സെൻ്ററുകളിലെ അംഗങ്ങൾക്ക് ആശ്വാസം കൊടുക്കൽ, വ്യാജ വാർത്തകളെ പ്രതിരോധിക്കൽ,മുതിർന്നവർക്കും രോഗികൾക്കും മാനസികമായ ശക്തിപകരൽ, അതിഥി തൊഴിലാളികൾക്കും വിദേശികൾക്കും കൂടുതൽ ശ്രദ്ധ നൽകൽ തുടങ്ങിയ പരിപാടികൾക്കായി പരമാവധി  പ്രവർത്തകർ രംഗത്തു വരണം.


നമ്മുടെ മുറ്റത്തും പൊതു ഇടങ്ങളിലും അടുത്ത ദിവസങ്ങളിൽ  കൃഷി എങ്ങനെ നടത്താം എന്നു നമ്മുടെ സുഹൃത്തുക്കൾ പരിചയപ്പെടുത്തുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment