കാർത്തിക വിളക്ക് വിശ്വാസം മാത്രമായി ചുരുങ്ങുമ്പോൾ




വൃശ്ചിക മാസത്തിലെ കാർത്തിക വിളക്ക് കൃഷിയുമായി ബന്ധപെട്ടു നിൽക്കുന്നു. മുണ്ടകൻ കൃഷിയുടെ (രണ്ടാം വിള) മധ്യ കാലമാണ് വൃശ്ചിക മാസം. തണ്ട് തുരപ്പൻ പുഴുവിന്റെയും ഓല ചുരുട്ടിയുടെയും ശലഭങ്ങൾ അളവിൽ കൂടുതൽ  പാട ശേഖരങ്ങളിൽ എത്തുന്ന സമയമാണ്. പച്ചക്കറികളിൽ ചാഴി, കായ് തുരപ്പൻ, തെങ്ങിൽ കൊമ്പൻ - ചെമ്പൻ ചെല്ലികൾ എന്നിവയും വ്യാപകമായി കാണപ്പെടും. കേരളത്തിൽ വീടുകളിലും പറമ്പുകളിലും ദേവാലയങ്ങളിലും ഒരേ സമയം കത്തിച്ചു വയ്ക്കുന്ന കോടിക്കണക്കത്തിന് ദീപങ്ങളുടെയും പന്തങ്ങളുടെയും ജ്വാലയിൽ  കോടി കീടങ്ങൾ എരിഞ്ഞു വീഴും. 


ഈ ദിവസം കിഴങ്ങു വർഗ്ഗങ്ങൾ ചേർത്ത കാർത്തികപ്പുഴുക്ക് ഉണ്ടാക്കുന്നു. കാര്‍ത്തികയ്ക്ക് കാച്ചിലും ചെറു കിഴങ്ങും കരിയ്ക്കും കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത്. താമ്പാളത്തില്‍ അരിമാവും ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രിയിലെ ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങുകൾ ചിലയിടങ്ങളിലുണ്ട്.


സംസ്ഥാനത്തെ കാർഷിക വിളകൾ വിശിഷ്യ കിഴങ്ങു കൃഷി കുറഞ്ഞു വരികയും നെൽകൃഷി 75% കുറയുകയും ചെയ്തപ്പോൾ കാർത്തിക വിളക്ക് വിശ്വാസത്തിൻ്റെ ഭാഗമായി മാത്രം ചുരുങ്ങിയതായി കാണാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment