വീണ്ടും ഭീതിവിതച്ച് വെട്ടുകിളികൾ




മരുഭൂമി വെട്ടുകിളികള്‍ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലേക്ക് തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ സെഹോര്‍ ജില്ലയില്‍ നിന്നാണ് ഒരു കിലോമീറ്ററിലധികം വ്യാപിച്ച്‌ കിടക്കുന്ന വെട്ടുകിളികള്‍ ഭോപ്പാലിലേക്ക് പ്രവേശിച്ചത്. സെക്രട്ടറിയേറ്റിനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപവും നഗരത്തിലെ പല പ്രദേശങ്ങളിലും വെട്ടുകിളികൂട്ടത്തെ കണ്ടതായി സംസ്ഥാന കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.


ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ഫയര്‍ ഫയര്‍ഫോഴ്സ് വെള്ളം തളിക്കുകയും പിന്നീട് ഇവ കൂട്ടത്തോടെ അടുത്തുള്ള
റൈസന്‍ ജില്ലയിലേക്ക് പോവുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൂട്ടത്തോടെ പറക്കുന്ന വെട്ടുകിളികളുടെ ചിത്രങ്ങളും വീഡിയോകളും ഭോപ്പാല്‍ നിവാസികള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഇതിനോടകം വെട്ടുകിളികള്‍ 35 ജില്ലയിലെ കൃഷിയിടങ്ങളിലെ പച്ചക്കറികളും പയറുകളും നശിപ്പിച്ചതായി കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment