കാട്ടുമൃഗങ്ങള്‍ക്ക് വെളളം ലഭിക്കാൻ വനത്തിൽ കുളം പണിതു




മലപ്പുറം: കാട്ടുമൃഗങ്ങള്‍ക്ക് വെളളം ലഭിക്കാനായി എടക്കര, നെല്ലിക്കുത്ത് വനത്തില്‍ കുളം പണിതു. അട്ടക്കുളം ഇടിയന്‍പൊട്ടിയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പണിത കുളത്തിന് 11 മീറ്റര്‍ വീതം നീളവും വീതിയും മൂന്ന് മീറ്റര്‍ ആഴവുമുണ്ട്.


കുളം പണിതതോടെ ആന, മലമാന്‍, പന്നി എന്നീ മൃഗങ്ങള്‍ കുളത്തില്‍ ഇറങ്ങുന്നുണ്ട്. മറ്റ് മൃഗങ്ങള്‍ കരയില്‍നിന്ന് വെള്ളം കുടിച്ച്‌ മടങ്ങുകയാണ്. കടുത്തവേനല്‍ തുടങ്ങിയതോടെ നാടുകാണിച്ചുരത്തിലെ ചോലകള്‍ വറ്റിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് ഇവിടെ കുളം പണിതത്.


പുഞ്ചക്കൊല്ലി കോളനിയിലേക്കുപോകുന്ന റോഡിന്റെ വശത്തുള്ള ഈ പ്രദേശം എല്ലാക്കാലത്തും കാട്ടാനകളുടെ താവളമാണ്. വന്‍മരങ്ങളില്ലാത്ത അടിക്കാടുകള്‍ മാത്രമുള്ള പ്രദേശമാണ് ഇവിടം. അതിനാല്‍ ആനകള്‍ക്ക് തീറ്റ സുലഭമായി ലഭിക്കുന്നുണ്ട്. ഇതാണ് ആനക്കൂട്ടങ്ങള്‍ എത്താന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment