നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാവ്‌ വെട്ടിമാറ്റി; പുതിയ വൃക്ഷത്തൈ നട്ട്‌ പ്രതിഷേധം




സംസ്‌ഥാന പാതയില്‍ മാവേലിക്കര ഭഗവതിപ്പടി ജങ്‌ഷനു സമീപം നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാവ്‌ വെട്ടിമാറ്റിയതിനെ തുടര്‍ന്ന്‌ പരിസ്‌ഥിതി സംഘടനയായ ആഴ്‌ച മരത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ട്‌ പ്രതിഷേധിച്ചു. ഇവിടെനിന്നിരുന്ന മരം കഴിഞ്ഞദിവസം മുറിച്ചുനീക്കിയിരുന്നു. അപകട ഭീഷണി ഉയര്‍ത്താത്ത മരം മുറിച്ചു നീക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.


സ്വകാര്യ വ്യക്‌തിയുടെ താല്‍പര്യം സംരക്ഷിക്കാനായി സോഷ്യല്‍ ഫോറസ്‌ട്രി വകുപ്പ്‌ കാരണം കൂടാതെ മരം മുറിച്ചു നീക്കുകയായിരുന്നു. ഇതിനെതിരെ എം.എല്‍.എയുടെയും ഗ്രാമപഞ്ചായത്തിന്റെയും ഉള്‍പ്പെടെ സഹകരണം പരിസ്‌ഥിതി സംഘടനയായ ആഴ്‌ചമരം അഭ്യര്‍ഥിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ്‌ മുറിച്ചുനീക്കിയ മരത്തിനു സമീപം ആഴ്‌ചമരം പ്രവര്‍ത്തകര്‍ മാവിന്‍തൈ നട്ട്‌ പ്രതിഷേധിച്ചത്‌.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment