മൂഴിക്കുളം ശാല ഞാറ്റുവേല ഗ്രാമീണ വിദ്യാ പീഠം നാട്ടറിവ് പഠന കളരി - 2 
മൂഴിക്കുളം ശാല ഞാറ്റുവേല ഗ്രാമീണ വിദ്യാ പീഠം നാട്ടറിവ് പഠന കളരി ഓൺലൈൻ ക്ലാസ്സ് വേൾഡ് ഹെറിറ്റേജ് വീക്കിന്റെ പ്രാരംഭ ദിനമായ  നവംബർ 19 ന് ആരംഭിക്കും. എന്നും രാത്രി 7 മുതൽ 9 വരെ ഗൂഗിൾ മീറ്റ് വഴിയാകും ക്ലാസ്. ഡിസംബർ 15 ന് സമാപനം. 25 ക്ലാസ്സ് 50 മണിക്കൂർ. പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച അഞ്ചു പഠിതാക്കൾക്ക് കാഷ് പ്രൈസ് നൽകുന്നതാണ്.


പുതിയ കാലത്തെ അഡ്രസ്സ് ചെയ്യുന്ന പഞ്ചായത്തുകളെ അടിസ്ഥാനമാക്കിയുള 25 വിഷയങ്ങൾ അടങ്ങുന്ന സിലബസ്സാണ് കളരി ഡിസൈൻ ചെയ്തിരിക്കുന്നത്. പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ, ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, ഗ്രാമസഭകൾ, പ്രാദേശിക സമ്പദ് വ്യവസ്ഥ, ജൈവ കൃഷി, നാട്ടുചന്തകൾ, നാട്ടുകലകൾ, നാട്ടുകൈവേലകൾ, ജല സ്രോതസ്സുകൾ, പ്രാദേശിക ചരിത്രം, ആർക്കിയോളജി, മാലിന്യ സംസ്ക്കരണം, നാട്ടുഭക്ഷണം, കൾച്ചറൽ മാപ്പിംഗ്, എക്കോ മാപ്പിംഗ്, മാപ്പിംഗ് ഓഫ് മെമ്മറീസ്, മാതൃകകളുടെ അവതരണം തുടങ്ങി ഇരുപത്തിയഞ്ചോളം വിഷയങ്ങൾ. 

 


പ്രവർത്തന നിരതരായ 25 ഫാക്കൾട്ടികൾ അടങ്ങുന്ന പാനൽ നേതൃത്വം നൽകും. പ്രവർത്തിക്കാൻ സന്നദ്ധതയും താല്പര്യമുള്ളവർക്ക് കളരിയിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾക്ക് മുൻഗണനയുണ്ടാകും. കോഴ്സ് ഫീ 1100 രൂപ. നവം 15 നു മുമ്പായി പേരു് രജിസ്റ്റർ ചെയ്ത് തുക അടയ്ക്കേണ്ടതാണ്. ഫീസ് ഒറ്റത്തവണയായി അടയ്ക്കണം. താല്പര്യമുള്ളവർ 94470 21246 എന്ന നമ്പറിൽ വാട്സ് ആപ് മെസ്സേജ് ചെയ്യുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment