മുംബൈ വെള്ളപ്പൊക്കം: വില്ലനായത് ഉല്ലാസ് നദി; കേരളത്തിലെ നദികളും വ്യത്യസ്ഥമല്ല




കഴിഞ്ഞ ദിവസങ്ങളില്‍ മുബൈയിലുണ്ടായ വെള്ളപാെക്കത്തില്‍ വലിയ പങ്കുവഹിച്ച ഒന്നാമത്തെ ഘടകം മഴയും രണ്ടാമത്തെ ഘടകം ഉല്ലാസ് നദിയുടെ ശോഷണവുമാണ്. നദിയുടെ തീരങ്ങളില്‍ വീടുകള്‍ തകര്‍ത്ത വെള്ളപൊക്കം മഹാലക്ഷ്മി തീവണ്ടിയെ ഒറ്റപെടുത്തിയ വാര്‍ത്ത ദേശിയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഒഡീസ തീരത്ത് വീശിയ ഫാനി കൊടുംകാറ്റ് ഉണ്ടാക്കിയ വര്‍ധിച്ച കഷ്ട നഷ്ടങ്ങള്‍ക്കും പിന്നില്‍ അവിടുത്തേ നദികളുടെ ശേഷി കുറവ് വിഷയങ്ങളെ രൂക്ഷമാക്കി. 


മഹാരാഷ്ട്രയില്‍ 2005 ലും 2017 ലും ഉത്തരകാണ്ഡില്‍ 2013, ശ്രീനഗറില്‍ 2014, ചെന്നൈ 2015, കേളത്തിലെ 2018 ഒക്കെ സംഭവിച്ച ദുരന്തങ്ങള്‍ക്ക് പിന്നില്‍ നദികള്‍ക്കും ഒപ്പം അനുബന്ധ സംവിധാനങ്ങള്‍ക്കും സംഭവിച്ച തകര്‍ച്ചയാണ്. അവിടങ്ങളില്‍ വിമാനത്താവളങ്ങള്‍ വെള്ളപൊക്കത്താല്‍ അടച്ചിടേണ്ടി വന്നിരുന്നു..


നദികളുടെ സംരക്ഷണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന The National Disaster Management Authority മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെ സംസ്ഥാനങ്ങള്‍ അവഗണിച്ചതിനാല്‍ നദികളുടെ തീരങ്ങളിലെ കൈയേറ്റം നെയ്യാര്‍ നദിയുടെ തീരങ്ങളില്‍ മുതല്‍ ഇന്‍ഡസ്സ് നദിക്കരെവരെ യഥേഷ്ടം സംഭവിക്കുന്നു. 2006 ല്‍ ഉണ്ടായ River regulation Zones നിര്‍ദ്ധേശങ്ങള്‍ Ministry of Environment, Forest and Climate change വിതരണം ചെയ്തു. നിര്‍ദ്ദേശങ്ങളില്‍ നദികളുടെ ഇരുവശങ്ങളുടെ സുരക്ഷയും നിര്‍മ്മാണങ്ങള്‍ നടത്തുന്നതില്‍ പാലിക്കേണ്ട നിഷ്ക്കര്‍ഷയും ഉണ്ടായിരുന്നു. എന്നാല്‍ ഇവ ഒന്നും പരിഗണിക്കുവാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായില്ല.


വെള്ളപൊക്കം ലോകത്തെ പ്രകൃതി ദുരന്തങ്ങളില്‍ 2006-15 കാലത്ത് 47% പങ്കുവഹിക്കുന്നു.1996-2005 കാലത്ത് വെള്ളപൊക്കത്തിന്‍റെ പങ്ക് 40% ആയിരുന്നു. 2017 ല്‍ രാജ്യത്ത് വെള്ളപൊക്കത്തിലൂടെ ബുദ്ധിമുട്ടിയവര്‍ 44.8 ലക്ഷം വരുന്നു. USAയിലെ നദീതീരങ്ങളെ flood maping ലൂടെ സുരക്ഷിതമാക്കുവാന്‍ ആ നാട്ടിലെ സര്‍ക്കാര്‍ ഏറെ ശ്രദ്ധ കാണിക്കുന്നു. യൂറോപ്പില്‍ നദികളുടെ സ്വാഭാവികമായ ഒഴുക്കിനെ മനസ്സിലാക്കി നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ ഇത്തരം സമീപനങ്ങളെ അട്ടിമറിക്കുവാന്‍ ഇന്ത്യയിലെ സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്.അതില്‍ പ്രധാന ഇരയായി കേരളം 2018ല്‍ മാറിയിരുന്നു. അത് മൂംബൈയിലും ആവര്‍ത്തിക്കുന്നു.മറ്റൊരു മഴക്കാലം കേരളത്തില്‍ സജ്ജീവമായാല്‍ പഴയതുപോലെ നദികള്‍ക്ക് ഒഴുകുവാന്‍ നാട്ടിൽ സൗകര്യമില്ലാത്ത അവസ്ഥ തുടരുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment