പുഴകൾ മലിനമാകുന്നത് തടയുന്നതിൽ പരാജയപ്പെട്ടു; തമിഴ്‌നാട് സർക്കാരിന് 100 കോടി രൂപ പിഴ




തമിഴ്‌നാട് സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ വിധിച്ചു. ജല സ്രോതസ്സുകൾ മലിനമാകുന്നതു  തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് നടപടി. കൂവം, അഡയാർ നദികൾ പുനരുദ്ധരിക്കുന്നതിൽ വീഴ്ചവരുത്തിയതിന്റെ പശ്ചാത്തലത്തിലാണു നടപടി. 2015-ൽ നദികൾ ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതു സർക്കാർ നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിച്ചാണു നടപടി.


പല കാരണങ്ങളാൽ നഷ്ടപ്പെട്ടു പോയ ജല സ്രോതസ്സുകൾ വീണ്ടെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നു ട്രൈബ്യൂണൽ ആരോപിച്ചു. മലിനീകരണം തടയുന്നില്ലെന്നു മാത്രമല്ല, ജല സ്രോതസ്സുകൾ മലിനമാർക്കുന്നവർക്കു സർക്കാർ ഒത്താശ ചെയ്യുകയാണെന്നും ട്രൈബ്യൂണൽ തമിഴ്‌നാടിനെ കുറ്റപ്പെടുത്തി. 

 

ലോകത്തിലെ ഏതെങ്കിലും നഗരത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും മലിനമാക്കപ്പെട്ടവയെന്ന ചീത്തപ്പേര് ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന കൂവത്തിനും അഡയാർ നദിക്കുമായിരിക്കും. വർഷങ്ങൾക്കു മുൻപ്  ഇവ എല്ലാ സൗന്ദര്യത്തോടെയുകൂടിയൊഴുകിയ പുഴകളായിരുന്നു. പിന്നീട് എല്ലാ വിധ മാലിന്യങ്ങളും വഹിച്ചൊഴുകുന്ന  ജലരേഖ മാത്രമായി മാറി. നഗരത്തിനു മുതൽകൂട്ടാകാവുന്ന  രണ്ടു നദികൾ ഇങ്ങനെ നശിപ്പിക്കപ്പെട്ടിട്ടും സർക്കാർ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നു ഹരിത ട്രൈബ്യുണൽ ഉത്തരവിൽ കുറ്റപ്പെടുത്തി.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment