നിയമസഭാ പരിസ്ഥിതി സമിതി യോഗം എറണാകുളത്ത് 
കൊച്ചി: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2019-21) നവംബര്‍ 28-ന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. തെളിവെടുപ്പ് നടത്തുന്നതും എറണാകുളം ജില്ലയിലെ മലയാറ്റൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ സ്ഥലങ്ങള്‍ സംഘം  സന്ദര്‍ശിക്കുന്നതുമാണ്.


കേരളത്തിലെ പാറ ക്വാറി, ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച സമിതി നടത്തുന്ന സ്വതന്ത്ര പഠനത്തിന്റെ ഭാഗമായാണ് നിയമസഭ പരിസ്ഥിതി സമിതി ജില്ലയിൽ യോഗം ചേരുന്നത്. ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment