കാർബൺ ന്യൂട്രലാകാനൊരുങ്ങി പാറക്കടവ് പഞ്ചായത്ത്




ഫ്രൈ ഡൈസ് ഫോർ ഫ്യൂച്ചറിന്റെ നല്ല ഭൂമിക്കു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാകാൻ പാറക്കടവ് പഞ്ചായത്ത് ഒരുങ്ങുകയാണ്. കവി വർഗ്ഗീസ് പാറക്കടവിന്റെ "നമ്മൾ ഗ്രാമീണരെങ്കിലും" കവിതയുടെ ആലാപനത്തെ തുടർന്ന്14 ന് നടന്ന ആലോചനാ യോഗത്തിൽ വിവിധ കർമ്മ പരിപാടികൾക്ക് രൂപം കൊടുത്തു. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് സെപ്തം 21, 22, 23 തീയതികളിൽ നടക്കുന്ന ലോക കാലാവസ്ഥ ആക്ഷൻ സമിറ്റിന്റെ ഭാഗമാണ് ഗ്രീറ്റ തൻബർഗ്‌ നേതൃത്വം വഹിക്കുന്ന വിദ്യാർത്ഥി സമരം.


കഴിഞ്ഞ 56 വെള്ളിയാഴ്ചകളിൽ ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനു മെതിരെ 135 രാഷ്ട്രങ്ങളിലെ വിദ്യാർത്ഥികൾ, ഭാവിയില്ലാത്ത ലോകത്ത് ഞങ്ങളെന്തിന് പഠിക്കണം എന്ന മുദ്രാവാക്യമുയർത്തി സ്കൂൾ ബഹിഷ്ക്കരിച്ച് തെരുവിൽ അണിനിരക്കുകയാണ്. ഈ സമരത്തിന്റെ ആവേശവും ഊർജ്ജവും ഉൾകൊണ്ട് പാറക്കടവ് പഞ്ചായത്തിൽ മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ മറ്റു സംഘടനകളുടെ, പ്രാദേശിക ഭരണകൂടങ്ങളുടെ പിന്തുണയോടെ, വിദ്യാർത്ഥികളുടെ സഹകരണത്തോടെ കാർബൺ ന്യൂടൽ പഞ്ചായത്തിനു വേണ്ടിയുളള കർമ്മ പരിപാടികൾ Sept 20-27 തീയതികളിൽ ആരംഭിക്കുകയാണ്.


സൈക്കിൾ , മഞ്ഞുരകൽ എന്നിവ പ്രമേയമാക്കിയുള്ള ഇൻസ്റ്റലേഷൻ, വൃത്തിയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, തുണിസഞ്ചിയ്ക്കാവശ്യമായ പഴയ തുണികളുടെ ശേഖരണം, മഷിപ്പേനയുടെ ഉപയോഗം, ഡെമോൺസ്ട്രേഷനുകൾ, ഫലവൃക്ഷ തൈകളുടെ വിതരണം, സൈക്കിളിന്റെ പ്രദർശനവും വില്പനയും, റെന്റ് എ സൈക്കിൾ പദ്ധതി, പാറക്കടവ് പഞ്ചായത്തിലൂടെയുള്ള സൈക്കിൾ യാത്ര, ജൈവോല്പന്നങ്ങൾ, മൺപാത്രങ്ങൾ എന്നിവയുടെ പ്രദർശനം വും വില്‌പനയും, പ്രധാനമന്ത്രി, മുഖ്യമന്ത്രി മുതൽ പേർക്ക് ജനങ്ങൾ ഒപ്പിട്ട പരാതിയും ആക്ഷൻ പ്ലാൻ തയ്യാറാക്കലും, ചർച്ചാ ക്ലാസ്സുകൾ, നാഷണൽ സർവ്വീസ് വിദ്യാർത്ഥികളുടെ നേതൃത്യത്തിൽ നടക്കുന്ന പരിപാടികൾ, കൈപുസ്തകത്തിന്റെ വിതരണം സ്വകാര്യ കാർ / ബൈക്ക് ഉടമകളുടെ നേതൃത്വത്തിൽ ക്വിക്ക് റൈഡ് ആപ്പ് ഉപയോഗിച്ച് തങ്ങളുടെ വാഹനങ്ങളിൽ യാത്ര ഷെയർ ചെയ്യുന്ന പദ്ധതി എന്നിവ കാർബൺ ന്യൂട്രൽ പഞ്ചായത്തിന്റെ ഭാഗമായി നടക്കും.


2030 ൽ പുറംന്തള്ളുന്ന കാർബണിന്റെ അളവ് 2ഡിഗ്രി സെന്റിഗ്രേഡിൽ എത്തിക്കാനു ള്ള കഠിന പ്രയത്നത്തിൽ ലോകത്തോടൊപ്പം പാറക്കടവ് പഞ്ചായത്തും അണിനിരക്കുകയാണ്. ആലോചനാ യോഗത്തിൽ 6 വയസ്സുള്ള നിരാമയൻ പങ്കു വെച്ച ആശങ്കകൾക്ക് ഉത്തരം പറയാനും പ്രവർത്തിക്കാനും മുതിർന്നവർക്ക് ബാധ്യതയുണ്ടെന്ന തിരിച്ചറിവലാണ് കാർബൺ ന്യൂട്രൽ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment