പയ്യന്നൂരിലെ വിത്തുത്സവത്തിന് സമാപനം




പഴയങ്ങാടി ചെങ്ങലിലെ കർഷകയായ നടക്കൽ രാധയും വിജയാങ്കോട്ടെ കർഷകയായ ശാദരയും, നാടിന്റെ നാനാഭാഗത്തു നിന്നും നൂറുകണക്കിന് കർഷകരും കൃഷി വിത്തന്വേഷകരും 4 ദിവസമായി പയ്യന്നൂരിൽ നടത്തിയ വിത്തുൽസവത്തിന് സമ്മപനമായി. വിത്തുപുരയിൽ നിരവധി വിത്തുകളാണ് വിത്തുത്സവത്തിൽ എത്തിയത്. പയ്യന്നൂർ ജൈവഭൂമിയും പയ്യന്നൂർ കോളേജ് NSS യൂനിറ്റ് 11 ഉം ചേർന്നായിരുന്നു വിതുത്സവം സംഘടിപ്പിച്ചത്.


പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 11 ലെ വളണ്ടിയർമാർ വിത്തുപുര കെട്ടാനും  വിത്ത് പ്രദർശനം തയ്യാറാക്കാനും വിത്ത് പരിചയപ്പെടുത്താനും വിപണനം നടത്താനും കിഴങ്ങ്പായസം വെക്കാനും ഒക്കെയായി തുടക്കം മുതൽ ഒടുക്കം വരെ വിത്തുൽസവത്തിൽ സജീവമായി. ചെറുതെങ്കിലും, വിദ്യാർത്ഥികളുടെയും കർഷകരുടെയും പങ്കാളിത്തം വിത്തുൽസവത്തെ സാർത്ഥകമാക്കി. 


പയ്യന്നൂർ വിത്തുൽസവത്തിന്റെ ഭാഗമായി വിത്തുപുരയിൽ ശനിയാഴ്ച നടന്ന ജൈവകർഷക സംഗമത്തിൽ ടി.പി. പത്മനാഭൻ മാസ്റ്റർ, ഡോ: രതീഷ് നാരായണൻ, ഡോ: ഇ. ഉണ്ണിക്കൃഷ്ണൻ, കുര്യാച്ചൻ രാജഗിരി, കെ.വി. രാമചന്ദ്രൻ മാസ്റ്റർ, എം.പി. കുഞ്ഞിക്കൃഷ്ണൻ, വി.സി. വിജയൻ മാസ്റ്റർ, മാത്യു ളളിക്കൽ, കരുണാകരൻ പനങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment