പെരിങ്ങമ്മല മാലിന്യ പ്ലാന്റിനെതിരായ സമരം ശക്തമാകുന്നു




പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ സർക്കാർ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ പദ്ധതിക്കെതിരായ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് സമര സമിതി. ഇതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുഖ്യമന്ത്രി അനുവാദം നൽകിയതിനെതിരെ ജൂലൈ 3 ന് സെകട്ടറിയേറ്റ് മാർച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. 


ഇന്നലെ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു 


1. പെരിങ്ങമ്മലയിലെ മാലിന്യ പ്ലാന്റ് പദ്ധതിയിൽ ഗവൺമെന്റ് ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു.
അനിശ്ചിതകാല സമരം  ഒരു വർഷം പിന്നിടുന്നു. മന്ത്രിയും അധികൃതരും സ്ഥലം സന്ദർശിക്കാമെന്നുള്ള ഉറപ്പ് ലംഘിക്കുകയും,    പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുഖ്യമന്ത്രി അനുവാദം നൽകുകയും  ചെയ്തതിനെതിരെ  ജൂലൈ 3 ന് രാവിലെ 10.30 ന് സെകട്ടറിയേറ്റ് മാർച്ച് നടത്തുവാൻ തീരുമാനിച്ചു.


2. വിദ്യാർത്ഥികളെ കൊണ്ട് മുഖ്യമന്ത്രിക്ക് കത്തുകൾ അയപ്പിക്കുവാൻ തീരുമാനിച്ചു.


3. സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ ജൂൺ 22, 23 തീയതികളിൽ എല്ലാ പ്രദേശങ്ങളിലെയും സമര സഹായ സമിതികൾ യോഗം ചേരാൻ നിശ്ചയിച്ചു. കമ്മിറ്റികൾ ഇല്ലാത്ത പ്രദേശങ്ങളിൽ പുതിയ കമ്മിറ്റികൾ രൂപികരിച്ച് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു.


4. പെരിങ്ങമ്മലയിലും സമീപ പഞ്ചായത്തുകളിലും പ്രചാരണത്തിന് വാഹനജാഥ അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.


5. സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ സംഘടനകളെയും ക്ഷണിച്ച് തിരുവനന്തപുരത്ത് വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപികരിക്കുവാൻ നിശ്ചയിച്ചു.


സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ആക്ഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment