സൂര്യാഘാതം : മഹാരാഷ്ട്രയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു മരണപ്പെട്ടവർ ഒരു ഡസൻ കടന്നു 




കഴിഞ്ഞ ഞായറാഴ്ച നവി മുംബൈയിൽ നടന്ന മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെ 13 പേർ ഉഷ്ണാഘാത ത്തെ തുടർന്ന് മരിച്ചു.മറ്റ് 20 പേരെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു.തുറസ്സായ സ്ഥലത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടി യിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.

മുംബൈയുമായി അതിർത്തി പങ്കിടുന്ന റായ്ഗഡ് ജില്ലയിലെ ഖാർഘർ പ്രദേശത്തായിരുന്നു ചടങ്ങ്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അതിഥികളും പങ്കെടുത്ത പരിപാടി 5 മണി ക്കൂർ നീണ്ടു നിന്നു.മുൻകരുതലുകൾ എടുക്കാതെയുള്ള കൂടി ചേരൽ പ്രദേശത്തെ അന്തരീക്ഷ ഊഷ്മാവ് 39 ഡിഗ്രിയായി ട്ടും പരിഗണിക്കാതെ,മുന്നോട്ടു കൊണ്ടു പോയതാണ് ദുരന്ത ത്തിന് കാരണമായത്.

കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ പഞ്ചഗണിയിൽ 25 ആളു കളാണ് ചൂടിനാൽ മരണപ്പെട്ടത്.ആന്ധ്രപ്രദേശ് തീരങ്ങളിൽ ചൂട് 41 ഡിഗ്രി കടന്ന് നിരവധിയാളുകൾക്കു ജീവൻ നഷ്ടപ്പെ ട്ടു.ഡൽഹി,ബീഹാർ,UP, MP,ബംഗാൾ തീര സംസ്ഥാനങ്ങൾ മുതലായ ഇടങ്ങളിൽ സൂര്യാഘാതം വർധിക്കുന്നു.

ചുറ്റുപാടുകള്‍ക്ക് ചൂട് കൂടുമ്പോള്‍ മനുഷ്യശരീരവും ചൂടാകും. ഇത്തരത്തില്‍ ചൂടാകുന്ന ശരീരം തണുക്കുന്നത് വിയര്‍ക്കുന്ന തിലൂടെയാണ്.അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടെങ്കിൽ വിയർ ക്കൽ അസാധ്യമാക്കും.ശരീരം വിയർക്കുന്നതിൽ പരാജയ പ്പെടുകയും ബാഷ്പീകരണം വഴി ചൂട് നഷ്ടപ്പെടാതിരിക്കു കയും ചെയ്യുമ്പോൾ ശരീരത്തിന്റെ താപനിലയിൽ വർദ്ധന വുണ്ടാകും.ശരീരം തണുപ്പിക്കുന്നതിൽ സ്വയം പരാജയം സംഭവിക്കും.ഏതാനും മിനിറ്റുകൾക്കുള്ളിൽ താപനില 106 ഡിഗ്രി ഫാരൻ ഹീറ്റ് വരെ ഉയരും.ഇത് സൂര്യാഘാതമായി മാറും.ശരീരതാപവും അന്തരീക്ഷ ഊഷ്മാവും തമ്മിലുള്ള വിനിമയത്തിലെ അസാധാരണ മാറ്റങ്ങള്‍ താപക്ലേശത്തിനു (Thermal Discomfort)കാരണമാകുന്നു.

അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം.തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം.കുട്ടികളിലും വയസ്സായവരിലും സൂര്യാ ഘാതം ഉണ്ടാകാൻ എളുപ്പമാണ്.തലച്ചോർ,കരൾ,വൃക്കകൾ, ശ്വാസകോശം,ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിത ചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ ഇരുന്നാ ൽ രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടു സൂര്യാഘാതം സംഭ വിക്കാം.അമിത ചൂടിൽ കഠിന ജോലികൾ ചെയ്യുന്നവരിൽ സൂര്യാഘാത സാധ്യത വർധിക്കും. 

ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ്,ഉഷ്ണതരംഗവുമായി ബന്ധപ്പെ ട്ടുള്ള പ്രവചനവും മുന്നറിയിപ്പും നല്‍കാന്‍ 2016 മുതൽ ആരം ഭിച്ചു.വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം,ക്ഷീണം,ഓക്കാനം, ചെറിയ തല കറക്കം,സാധാരണയിലധികമായി വിയര്‍ക്കുക, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്,(ആഴം കുറഞ്ഞ)വേഗം കൂടിയ ശ്വാസമെടുപ്പ്,പേശികളുടെ കോച്ചിപ്പിടുത്തം ഇത്തരം ലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടനെ അടുത്തുള്ള തണലില്‍/തണുപ്പുള്ള സ്ഥലത്തു വിശ്രമിക്കണം.ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം.അര മണിക്കൂര്‍ കഴിഞ്ഞും ബുദ്ധി മുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.


പ്രതിരോധ മാര്‍ഗങ്ങള്‍ .

നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു- മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.തിളപ്പിച്ചാറിയ വെള്ളം,കഞ്ഞി വെള്ളം,നാരങ്ങാ വെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം, ചായ,കാപ്പി തുടങ്ങിയവ കുറയ്ക്കുക.കൃത്രിമ ശീതളപാനീയങ്ങള്‍,ബിയര്‍,മദ്യം എന്നിവ ഒഴിവാക്കണം.ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും.പഴങ്ങള്‍,പച്ചക്കറികള്‍,ഇലക്കറി കള്‍ തുടങ്ങിയവ ഭക്ഷണത്തില്‍  ഉള്‍പ്പെടുത്തുക.മാംസാ ഹാരം മിതമാക്കുക -

ഒരു കാലത്ത് കേരളത്തിന് വാർത്ത മാത്രമായിരുന്ന സൂര്യാ ഘാതം നമ്മളെയും ഗൗരവതരമായി ബാധിച്ചിരിക്കുന്നു. അതിനെ അടിയന്തിരമായി പ്രതിരോധിക്കാൻ വേണ്ട തയ്യാറെ ടുപ്പുകൾക്കൊപ്പം നാട്ടിലെ പാടങ്ങൾ,ജലാശയങ്ങൾ, തണലു കൾ ,കാടുകൾ മുതലായവയുടെ കരുത്തു വർധിപ്പിക്കുന്നത്  സൂര്യാ ഘാതത്തെ കുറക്കുവാൻ നാടിനെ പ്രാപ്തമാക്കും.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment