പടക്ക നിരോധന ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി




പശ്ചിമബംഗാളിൽ നിർദേശിച്ച പടക്ക നിരോധന ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ദീപാവലി കാലത്ത് പടക്കം നിരോധിക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതി ഉത്തരവാണ് ശരിവെച്ചത്. ഏറെ പരിസ്ഥിതി ദോഷം ഉണ്ടാക്കുന്നതാണ് ദീപാവലി കാലത്തെ പടക്ക ഉപയോഗം. വൻതോതിലുള്ള പടക്ക ഉപയോഗം വായു മലിനീകരണത്തോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും വരുത്തിവെക്കും.


ആഘോഷങ്ങള്‍ പ്രധാനം എങ്കിലും മനുഷ്യ ജീവന്‍ അപകടത്തിലാവുമ്പോള്‍ അത് രക്ഷിക്കാനുള്ള ശ്രമം നടത്തേണ്ടത് ഉണ്ടെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് നിരീക്ഷിച്ചു. ഇത് മഹാമാരിയുടെ വ്യാധിയുടെ കാലം ആണെന്നും നിയന്ത്രണ തീരുമാനത്തെ പിന്തുണയ്ക്കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment