കടുവാ സങ്കേതം യുറേനിയം ഖനനത്തിനായി തുറന്നു കൊടുക്കാൻ കേന്ദ്ര സർക്കാർ ശ്രമം




തെലുങ്കാനയിലുള്ള അമ്രാബാദു കടുവാ സങ്കേതവും (രാജ്യത്തെ വലിപ്പം കൊണ്ട് രണ്ടമത്തെ) യുറേനിയം ഖനനത്തിനായി തുറന്നു കൊടുക്കുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ആണവ ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉദ്പാദനത്തില്‍ വന്‍ കുതിപ്പിന് ശ്രമിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ നിലവിലെ 6780 MW ആണവ ഉത്‌പാദനത്തില്‍ നിന്നും 40000 MW എന്ന നിലയിലേക്ക് എത്തിക്കുവാനുള്ള തിടുക്കത്തിലാണ്. ദേശിയ മൃഗമായ കടുവയുടെ സംരക്ഷണത്തിനായി ഇന്ത്യയുടെ ആകെ വിസ്തൃതിയില്‍ 2.2% മാത്രം ഭൂ വിസ്തൃതിയില്‍  കിടക്കുന്ന 50 Tiger Reserve വനത്തില്‍ 2226 കടുവകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അത് ലോകത്തെ ആകെ കടുവകളുടെ 60% വരും.


രാജ്യത്തെ സംരക്ഷിത വനങ്ങള്‍ കുറഞ്ഞു വരുമ്പോള്‍ കടുവാ-സിംഹം-ആന-കാണ്ടാമൃഗം മുതലയവയുടെ സുരക്ഷയെ  മുന്‍നിര്‍ത്തി സംരക്ഷിച്ചു വരുന്ന കാടുകള്‍കൂടി വികസനത്തിന്‍റെ പേരില്‍ കടന്നു കയറ്റത്തിന് വിധേയമായാല്‍ അത് ദൂര വ്യാപകമായ ഫലങ്ങള്‍ ആയിരിക്കും ക്ഷണിച്ചു വരുത്തുക.


മധ്യപ്രദേശിലെ പന്നയിലെ കടുവാ സങ്കേതത്തിലൂടെ കെന്‍-ബേത്വവ നദി തിരിച്ചു വിടുവാന്‍ എടുത്ത തീരുമാനം കടുവകളുടെ സഞ്ചാരത്തിനു തടസ്സമാണ്. ജാര്‍ഖണ്ഡ് ലും പലാമു കടുവാ സങ്കേതത്തില്‍ പണിയുന്ന കോയല്‍ ഡാം വനത്തിന്‍റെ ഘടനയില്‍ മാറ്റം ഉണ്ടാക്കും. പശ്ചിമഘട്ട വനത്തില്‍ 10% മാത്രം വ്യാപിച്ചു കിടക്കുന്ന കടുവാ-ആന സങ്കേതങ്ങള്‍ പോലും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പരാജയപെടുന്നുണ്ട്. തെലുങ്കാനയിലെ അമ്രബാദു കടുവാ സങ്കേതത്തില്‍ നടത്തുവാന്‍ പോകുന്ന യുറേനിയം ഖനനത്തിനായി കുഴിക്കുന്ന 4000 കുഴികള്‍ വനത്തിന്‍റെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കും എന്ന്‍ ഉറപ്പാണ്‌. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment