ഒരിടത്ത് വനോത്സവം, ഒരിടത്ത് മന്ത്രി മന്ത്രാലയത്തിലെ പക്ഷികളെ ഒഴിപ്പിക്കൽ




കേന്ദ്ര സർക്കാർ വനോത്സവം ആഘോഷിക്കുന്ന (ജൂലൈ 1 മുതൽ 7) തന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ മന്ദിര വളപ്പിലെ പക്ഷികളുടെ വർധിച്ച സാനിധ്യത്തെ ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. പക്ഷികളില്ലാതെ എന്തു വനവും പരിസ്ഥിതിയും എന്നാണ് കരുതുന്നതെങ്കിലും പക്ഷികളെ അകറ്റിനിർത്താൻ എന്തു വഴിയെന്നാണ്  മന്ത്രാലയം ആലോചിക്കുന്നത്.


മന്ത്രാലയ മന്ദിരവും പരിസരവും പക്ഷികൾ കാഷ്ഠിച്ചു വൃത്തികേടാക്കുന്നതു തടയാൻ മാർഗം നിർദേശിക്കുന്നവർക്ക് മന്ത്രാലയം ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയം സ്ഥിതി ചെയ്യുന്ന ഇന്ദിര പര്യാവരൺ ഭവൻ മികച്ച പരിസ്ഥി സൗഹൃദ മന്ദിരങ്ങളിലൊന്നാണ്. മന്ദിരത്തിൻ്റെ നടുമുറ്റം ഇപ്പോൾ പക്ഷി കാഷ്ഠം കൊണ്ട് നാശോന്മുഖമായ സ്ഥിതിയിലാണ്.


ഭീഷണി തടയാൻ പറ്റുന്ന, പരിസ്ഥിതിക്കിണങ്ങുന്നതും കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്നതുമായ മാർഗം വ്യക്തികൾക്കും സംഘടനകൾക്കും നിർദേശിക്കാമെന്നാണു കഴിഞ്ഞ ദിവസം മന്ത്രാലയം പരസ്യം ചെയ്തത്. ആശയങ്ങളുള്ളവർക്ക് പ്രതിസന്ധി നേരിട്ടു കാണാൻ അവസരമൊരുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


നഗരങ്ങളിലും ഗ്രാമങ്ങളിലും വികസനത്തിൻ്റെ പേരിൽ തണലുകൾ കുറയുകയാണ്. ഡൽഹി പോലെയുള്ള നഗരങ്ങളിലെ മരങ്ങൾ വെട്ടി മാറ്റുന്നതിനാൽ പക്ഷികൾ അവശേഷിക്കുന്ന മരങ്ങളിലും ചിലപ്പോൾ കെട്ടിടങ്ങളിലും ചേക്കേറുവാൻ നിർബന്ധിതമാകുന്നു. അതു വഴി ഒരു പ്രത്യേക പ്രദേശത്തെക്ക് അവ കേന്ദ്രീകരിക്കപ്പെടും. ഇത് പക്ഷികൾക്കു തന്നെ സുരക്ഷാ ഭീഷണിയായി മാറാറുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment