മറ്റൊരു ഭാേപ്പാൽ അരങ്ങേറുവാൻ രാജ്യം വഴി ഒരുക്കിയിരുന്നു




ആന്ധ്ര സംസ്ഥാനത്തെ വിശാഖപട്ടണത്തിൽ  ബഹുരാഷ്ട്ര ഭീമനായ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നു ചോർന്ന സ്റ്റൈറിൻ വിഷ വാതകം ശ്വസിച്ച് 9 ആളുകൾ മരണപ്പെടുകയും 1300 പേരെ ആശുപത്രിയിൽ എത്തിക്കേണ്ടിയും വന്നിരിക്കുന്നു. പുലര്‍ച്ചെ മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടന്ന പ്ലാന്റ് ഇന്നലെയാണ് തുറന്നത്.


1984ലെ ഭോപ്പാൽ ദുരന്തത്തിലെ മരണസംഖ്യ 50000 ത്തോളം എത്തിയിരുന്നു. കുറ്റക്കാർക്ക് 26 വർഷങ്ങൾക്കു ശേഷം 2 വർഷത്തെ തടവ് മാത്രമാണ് ലഭിച്ചത്. അതിനു ശേഷവും നിയമങ്ങളെ കാറ്റിൽ പറത്തി രാസ വ്യവസായങ്ങൾ ദുരന്തങ്ങൾ വരുത്തിവെക്കുകയാണ്.


2018ലെ സ്റ്റെർലിംഗ് ചെമ്പ് ഫാക്ടറിക്കെതിരെ സമരം ചെയ്ത 13 പേരെ വെടി വെച്ചു കൊന്നു. തമിഴ്നാട് സർക്കാരും അവരുടെ പോലീസും വേദാന്ത കമ്പനിക്കായി നടന്ന മലിനീകരണത്തെ ന്യായീകരിക്കുവാൻ കൂട്ടക്കുരുതി നടത്തുവാൻ മടിച്ചില്ല. തൂത്തുകുടി എന്ന തീര ദേശത്തിനു ഭീഷണിയായ ഫാക്ടറി തുറന്നു പ്രവർത്തി പ്പിക്കുവാൻ സിനിമാ നടൻ രജനികാന്തും മറ്റും കാട്ടുന്ന താൽപ്പര്യം ഒറ്റപ്പെട്ട സംഭമല്ല.


LG എന്ന കൊറിയൻ കമ്പനി (വിജയ് മല്യയുടെ UB യിൽ നിന്നു വാങ്ങിയത്) ഉൽപ്പാ ദിപ്പിക്കുന്ന Styrene (Ethy Benzene) പ്ലാസ്റ്റിക്ക്, ഫൈബർ ഗ്ലാസ്, ഉപകരണങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുവാൻ സഹായകരമായ വാതകമാണ്. വാതകത്തിൻ്റെ അമിത സാനിധ്യം തല വേദന, കണ്ണെരിച്ചിൽ, ശ്വാസ തടസ്സം, രക്തത്തിൽ ഓക്സിജൻ്റെ അളവു കുറയൽ, Peripheral Neuropathy (നാഡി തകർച്ച) തുടങ്ങിയ അസ്വസ്ത കൾ ഉണ്ടാക്കും. രക്താർബുദ്ദം (Lukemia and Lymphomania) വർധിപ്പിക്കുന്നതിൽ Styrene ഗ്യാസിന് വലിയ പങ്കാണുള്ളത്. അമിതമായ വെള്ളം കുടിക്കലാണ് വാതകം ശ്വസിക്കുന്നവർ ആദ്യം ചെയ്യേണ്ടത്.


ആന്ധ്ര സംസ്ഥാനത്തെ പ്രധാന നഗരമായ വിശാഖപട്ടണത്തെ ഗോപാല പട്ടണം) ദുരന്തംസർക്കാരുകളുടെ വികസനത്തെ പറ്റിയുള്ള തെറ്റായ തീരുമാനങ്ങൾ തിരുത്തുവാൻ ഇനി എങ്കിലും അവസരമുണ്ടാക്കുമോ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment