പരിസ്ഥിതിയെ മറന്ന മറ്റൊരു ഇന്ത്യൻ ബജറ്റ് !




പരിസ്ഥിതിയെ മറക്കുന്ന മറ്റൊരു ദേശീയ ബജറ്റ് കൂടി !

2070 കൊണ്ട് ഇന്ത്യയെ Net Zero യിലെത്തിക്കാൻ 3 വിഭാഗങ്ങ ളിലായി ദേശീയ ബജറ്റ് വിഷയങ്ങൾ അവതരിപ്പിച്ചു.ബജറ്റ് പേജ് 19 ലെ 67 ആം നമ്പറിൽ തുടങ്ങി 70 വരെയുള്ള ഭാഗത്ത് പറയുന്ന വസ്തുതകൾ പരിസ്ഥിതി സംരക്ഷണത്തിന് സഹാ യകരമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.എന്നാൽ ഇന്ത്യ നേരിടുന്ന രൂക്ഷമായ കാലാവസ്ഥാ തിരിച്ചടിയെ ഭാഗിക മായി പോലും ബജറ്റ് പരിഗണിക്കുന്നില്ല.രാജ്യത്തെ സർക്കാർ തീരുമാനങ്ങൾ എല്ലാം തന്നെ ശോഷിച്ചു വരുന്ന പ്രകൃതിവിഭവ ങ്ങളെ വേഗത്തിൽ തകർക്കുന്നതാണ്.അത്തരം നിലപാടു കളെ തിരുത്തുവാൻ ഉതകുന്ന പദ്ധതികൾ ഉണ്ടായി വരുന്നില്ല.

 

കടൽതട്ടിൽ നടത്താൻ തീരുമാനിച്ച മിനറൽ ഖനനവും വന നിയമത്തിൽ നടത്തിയ ഭേദഗതികളും കടലിനും കാടുകൾ ക്കും ഒരു പോലെ തിരിച്ചടി ഉണ്ടാക്കും.സാഗർമാല പദ്ധതികൾ ക്കായി നടക്കുന്ന തുറമുഖ നിർമാണം മത്സ്യബന്ധന ഗ്രാമങ്ങ ൾക്ക് ദുരിതമുണ്ടാക്കുന്നു എന്ന് വിഴിഞ്ഞം പദ്ധതി വ്യക്തമാ ക്കുന്നുണ്ട്.

 

ബജറ്റിൽ സൂചിപ്പിക്കുന്ന തിരമാലയിൽ നിന്ന് വൈദ്യുതി എന്ന 1 ജിഗാ വാട്ട് പദ്ധതി തീരദേശ ഗ്രാമീണർക്ക് പുതിയ പ്രശ്നങ്ങ ൾ വരുത്തും എന്നിരിക്കെ പുതിയ പ്രഖ്യാപനം പരിസ്ഥിതിയു ടെ പേരിൽ തീരദേശ ജനങ്ങൾക്കു മുകളിലെ മറ്റൊരു കടന്നു കയറ്റമാകാനാണ് അവസരം ഒരുക്കുക.

 

Coal gasification,ദ്രവീകരണ യൂണിറ്റുകൾ(10 കോടി ടൺ)2030 കൊണ്ട് സ്ഥാപിക്കും എന്ന് ബജറ്റ് പറയുന്നു.

 

പ്രകൃതി വാതകം,മെതനോൾ,അമോണിയ എന്നിവയുടെ ഇറ ക്കുമതി കുറക്കും.Compressed Biogas,പൈപ്പുവഴി പ്രകൃതി വാതക വിതരണം വ്യാപകമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ജൈവ മാലിന്യങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തൽ പരാമർശിക്കുന്നു.

E വാഹനങ്ങളുടെ പ്രോത്സാഹനം ഉണ്ടാകും.E- ബസുകൾ വാങ്ങാൻ Payment Security Mechanism(പലിശ രഹിത വായ്പ,തിരിച്ചടവ് മുടങ്ങാത്ത സാഹചര്യത്തിൽ).

Bio-manufactering & Bio-foundry വഴി പ്രകൃതി സൗഹൃദ പോളി മർ,ജൈവ പ്ലാസ്റ്റിക്,Bio-Pharmaceutics തുടങ്ങിയ ഉൽപ്പന്ന ങ്ങളുടെ വ്യാപനം പദ്ധതിയിലുണ്ട്.

 

വൻതോതിൽ വായു മലിനീകരണം നിലനിൽക്കുന്ന ഡൽഹി യും കൽക്കത്തയും ,ജലക്ഷാമം കൊണ്ട് പൊറുതി മുട്ടുന്ന ബാംഗ്ലൂർ,വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ചെന്നെെ,മലിന ജലം ഒഴുകുന്ന യമുനയും ഗംഗയും,ഭൂഗർഭജലം കുറഞ്ഞു വരുന്ന പഞ്ചാബ്,ഉരുൾപൊട്ടൽ വർധിച്ച പശ്ചിമഘട്ടവും ഹിമാലയവും പരിരക്ഷിക്കുവാൻ ബജറ്റിൽ പദ്ധതികൾ ഇല്ല എന്നതാണ് സത്യം.

 

ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങളുടെ ഗതി തീരുമാനിക്കുക 2024 ലെ തെരഞ്ഞെടുപ്പു ഫലമാണ്.എങ്കിലും ബജറ്റിലെ 4 ഭാഗത്ത് ചുരുക്കി നിർത്തിയിരിക്കുന്ന Net Zero നിലപാടുകൾ രാജ്യം നേരിടുന്ന പാരിസ്ഥിതികമായ തിരിച്ചടിയെ ഒരർത്ഥ ത്തിലും ഗൗരവമായി എടുക്കുന്നില്ല.

 

ടൂറിസം പദ്ധതികളെ പറ്റി പറയുന്ന ഭാഗത്ത് , പരിസ്ഥിതി സൗഹൃദ നിലപാടുകൾ പരാമർശിക്കുവാൻ പോലും മടിച്ചു നിൽക്കുന്നത് വൻ നിർമാണങ്ങളെ മുന്നിൽ കണ്ടാണ് .

 

ലോകത്ത് ഏറ്റവുമധികം ആളുകൾ പ്രകൃതി ദുരന്തങ്ങളാൽ മരണപ്പെടുന്ന ഇന്ത്യയുടെ ജൈവ മണ്ഡലങ്ങൾ തകർച്ചയിലാ ണ്.മുക്കാൽ ലക്ഷം കോടി രൂപയുടെ എങ്കിലും സാമ്പത്തിക നഷ്ടം പ്രതിവർഷം നാട് നേരിടുന്നു.ഗോമുഖ് മുതൽ കന്യാകു മാരിയും കച്ചും സുന്ദർബാൻസും വടക്കുകിഴക്കൻ മലനിരക ളും ചുരുങ്ങുകയാണ്.പകർച്ച വ്യാധികൾക്ക് കുറവില്ല.കാർ ഷിക ഉൽപ്പാദനം വരൾച്ചയാലും പേമാരിയാലും കുറഞ്ഞു. കാലാവസ്ഥാ അഭയാർത്ഥികൾ വർധിക്കുന്നു.ഈ സാഹചര്യ ങ്ങളെ പാടെ മറക്കാനാണ് 2024/25ലെ കേന്ദ്ര ബജറ്റ് ശ്രമിച്ചത്.

 

സുസ്ഥിര വികസനം സാധ്യമാക്കാനുള്ള മാർഗ്ഗങ്ങളിൽ സാക്ഷ രത മുതൽ തൊഴിലും വരുമാനവും ആരോഗ്യ പരിരക്ഷയും സ്ത്രീ സമത്വവും നീർതടങ്ങളുടെ സംരക്ഷണവുമൊക്കെ പ്രധാനമാണ് എന്ന് ഐക്യ രാഷ്ട്ര സഭ സൂചിപ്പിക്കുന്നു.

 

ഇന്ത്യൻ പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെ പാടെ മറ ക്കുന്ന ദേശീയ ബജറ്റ്,മറ്റു രംഗത്ത് എന്ന പോലെ ഇവിടെയും കോർപ്പറേറ്റ് രാജിനെ മാത്രമെ പരിഗണിച്ചിട്ടുള്ളു എന്ന് മനസ്സിലാക്കാം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment