ബാംഗ്ലൂർ Day Zero അവസ്ഥയിലെയ്ക്ക് !




Bruhat Bengaluru Mahanagara Palike (BBMP) എന്ന ബാംഗ്ലൂർ നഗരം Day Zero യിലെയ്ക്ക് അടുക്കുകയാണ്.രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ ഇടം,ഏകദേശം 500 വർഷ ചരിത്രത്തിലെ ഏറ്റവും മോശമായ കുടിവെള്ള പ്രതിസ ന്ധിയെ അഭിമുഖീകരിക്കുന്നു.30-ലധികം പ്രദേശങ്ങളിൽ ഇതിനകം തന്നെ ഒന്നിടവിട്ട ദിവസമാണ് വെള്ളം ലഭിക്കുന്നത്.  2018ൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൻ്റെ അനുഭവത്തി ലെയ്ക്ക് എത്തുകയാണ് ഇന്ത്യയുടെ Silicon Valley യും !

 

മൺസൂണിന് ഇനിയും 100 ദിവസമുണ്ട്.

 

1990 മുതലുള്ള ആഗോള റിയൽ എസ്റ്റേറ്റ് കുതിച്ചുചാട്ടം ലക്ഷ്യ മിട്ട് ബെംഗളൂരും(കേപ് ടൗണും)ജലാശയങ്ങളെയും തണ്ണീർ ത്തടങ്ങളെയും നശിപ്പിച്ചു.25 വർഷത്തിനുള്ളിൽ,കേപ്പ് ടൗൺ  ജലവിതരണത്തിനായി നൂറുകണക്കിന് കിലോമീറ്റർ അകലെ യുള്ള നദിയെ പൂർണ്ണമായും ആശ്രയിക്കേണ്ടി വന്നു.

 

 

2016 ൽ ദക്ഷിണ കന്നഡ ജില്ലയിലെ മൂഡ്ബിദ്രിയിൽ നടന്ന  അന്താരാഷ്ട്ര തടാക സമ്മേളനത്തിൽ പ്രതിസന്ധി പ്രവചിക്ക പ്പെട്ടിരുന്നു.എന്നാൽ നശീകരണം തുടർന്നു.

 

 

കടുത്ത ജലക്ഷാമം,അടിക്കടിയുള്ള വെള്ളപ്പൊക്കം,വർദ്ധിച്ച മലിനീകരണ തോത്,അനുചിതമായ കെട്ടിടങ്ങൾ,ഖര-ദ്രവ മാലിന്യങ്ങളുടെ ദുരുപയോഗം എന്നിവയാൽ ബാംഗ്ലൂർ വീർപ്പു മുട്ടുകയാണ് , മറ്റു നഗരങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല.

 

 

ബെംഗളൂരുവിൽ 1961 വരെ 262 തടാകങ്ങളുണ്ടായിരുന്നു.  അവസാനമായി എടുത്ത കണക്ക് പ്രകാരം 81ആയി കുറഞ്ഞു.നൂറിലധികം തടാകങ്ങൾ നേരിട്ടും അല്ലാതെയും നികത്തുന്നതിന് ബെംഗളൂരു വികസന അതോറിറ്റിയും കോർപ്പറേഷനും ഉത്തരവാദികളാണ്.

 

 

തടാകങ്ങൾ  എന്ന് തിരിച്ചറിഞ്ഞിട്ടുള്ള 81ൽ 33 എണ്ണമെ പൂർണ്ണ സുരക്ഷിതമെന്നു പറയാൻ കഴിയൂ.മംഗലാപുരം, ഹുബ്ബള്ളി-ധാർവാഡ്,ബെലഗാവി,കലബുറഗി,ചിത്രദുർഗ എന്നീ നഗങ്ങളും പ്രതിസന്ധിയിലെയ്ക്ക് അടുക്കുകയാണ്.

 

 

1971-ൽ ഇറാനിലെ റാംസാറിൽ നടന്ന ജലാശയങ്ങളും സംരക്ഷണവും സംബന്ധിച്ച ആദ്യ ലോക കൺവെൻഷനിൽ ആദ്യം ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

 

 

നാട്ടിലെ നഗരങ്ങൾ വറ്റി വരളുമ്പോൾ അതിൻ്റെ കാരണം തണ്ണീർ തടങ്ങളും കായലും കണ്ടൽകാടുകളും തീരങ്ങളും വകതിരിവില്ലാതെ തകർക്കുന്നതുകൊണ്ടാണ് എന്ന്,Day Zero എന്ന കുടിവെള്ളം പോലും കിട്ടാത്ത ഇന്ത്യൻ നഗരങ്ങളുടെ അവസ്ഥയിലും,ഭരണ കർത്താക്കൾ  അംഗീകരിക്കാൻ തയ്യാറല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment